Tuesday, 26 September 2017

കുഞ്ഞിക്കിളിയെ കൂടെവിടെ

ഇന്ദ്രജാലം
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:എം.ജി.ശ്രീകുമാര്‍
*******************************

കുഞ്ഞിക്കിളിയേ.. കൂടെവിടെ.. കുഞ്ഞോമന നിന്‍ കൂടെവിടെ..

കുഞ്ഞിക്കിളിയേ.. കൂടെവിടെ കുഞ്ഞോമന നിന്‍.. കൂടെവിടെ
എന്റെ കൂട്ടില്‍.. നീ പോരാമോ എന്നോടൊത്ത് നീ പാടാമോ..
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടേല്‍ക്കാന്‍
(കുഞ്ഞിക്കിളിയേ.. കൂടെവിടെ.. കുഞ്ഞോമന നിന്‍ കൂടെവിടെ..)

*ആനയ്ക്കെടുപ്പതും പൊന്നുംകൊണ്ടേ 
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ --(2)
ആരോമല്‍.. നിന്‍ സ്വപ്നങ്ങളില്‍.. ആശയോടെ വന്നവന്‍ ഞാന്‍..
പാദസരങ്ങളിഞ്ഞ കിനാവേ പോരൂ നീ....
(കുഞ്ഞിക്കിളിയേ.. കൂടെവിടെ.. കുഞ്ഞോമന നിന്‍.. കൂടെവിടെ..)

*പാതിവിടര്‍ന്നൊരീപ്പൂക്കളുമായ്.. 
പാതിരയാരെയോ കാത്തുനില്‍ക്കെ --(2)
ഈ കടലിന്‍.. കൈകളേതോ.. നീര്‍ക്കിളിയെ.. താരാട്ടുമ്പോള്‍
പാടിയണഞ്ഞ കിനാവിനെ മാറോടു ചേര്‍ത്തൂ ഞാന്‍..

കുഞ്ഞിക്കിളിയേ.. കൂടെവിടെ.. കുഞ്ഞോമന നിന്‍.. കൂടെവിടെ..
എന്റെ കൂട്ടില്‍ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടേല്‍ക്കാന്‍
(കുഞ്ഞിക്കിളിയേ.. കൂടെവിടെ.. കുഞ്ഞോമന നിന്..‍ കൂടെവിടെ)

No comments:

Post a Comment