Friday, 29 September 2017

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും 

ശ്യാം
ബിച്ചു തിരുമല
കെ ജെ യേശുദാസ്
അനുബന്ധം

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും 
കണ്ണാടി നോക്കും ചോലയിൽ (2)
മുങ്ങിവാ പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
(2)
(കണ്ണാന്തളിയും)

നല്ലിളം തൂവലാൽ ഈ നടവഴിയിൽ
കാർമിഴി കമ്പളം
നീർത്തിയ നിങ്ങളൾ
മാനോടും വഴിയേ മനമോടും വഴിയേ
ആരേ ആരേ കാത്തിരിപ്പൂ
(2)
ഈ കാവിൽ വരുമോ ഇളം തൂവൽ തരുമോ
ഈ മാറിൽ ചേക്കേറുമോ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)

ചിങ്ങവും കന്നിയും ചിത്തിരമഴയും
ചോതിയും ചൊവ്വയും പോയൊരു വനിയിൽ
തേനോടും മൊഴിയായ്
തിരതേടും മിഴിയാൽ
വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
സ്വപ്നത്തിൻ ചിറകിൽ
സ്വയം തേടിയലയും
സ്വർ‌ഗ്ഗീയ മൌനങ്ങളെ
ചോലപ്പൊന്മാൻ
കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും

No comments:

Post a Comment