മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യൻ കാണാത്ത പാതകളിൽ (2)
കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ
തളിരും തണലും തേടി (2)
(മനസ്സൊരു മാന്ത്രിക....)
കാലമേ നിൻ കാലടിക്കീഴിൽ
കണ്ണുനീർ പുഷ്പങ്ങൾ
ആ ആ..
കണ്ണുനീർ പുഷ്പങ്ങൾ
കാതോർത്തു കാതോർത്തു നിന്നൂ
കാതോർത്തു കാതോർത്തു നിന്നൂ
ജീവിത താളങ്ങളേറ്റു വാങ്ങാൻ
(മനസ്സൊരു മാന്ത്രിക ...)
മോഹമേ നിൻ ആരോഹണങ്ങളിൽ
ആരിലും രോമാഞ്ചങ്ങൾ
ആ..ആ...
ആരിലും രോമാഞ്ചങ്ങൾ
അവരോഹണങ്ങളിൽ ചിറകുകളെരിയുന്ന
ആത്മാവിൻ വേദനകൾ
(മനസ്സൊരു മാന്ത്രിക....)
No comments:
Post a Comment