Friday, 29 September 2017

മോഹിക്കും നീള്‍മിഴിയോടെ

മാന്ത്രികം
ഒ എൻ വി കുറുപ്പ്
എസ്‌ പി വെങ്കിടേഷ്
കെ ജെ യേശുദാസ്കെ എസ്‌ ചിത്ര

മോഹിക്കും നീള്‍മിഴിയോടെ
ദാഹിക്കും ചേതനയോടെ
ആരേ പാടുന്നൂ!
കളിച്ചങ്ങാതി നീ വരുമോ?
കാണാക്കിനാവിന്റെ
കാനനച്‌ഛായാങ്കണം
തിരയുവാന്‍...
(മോഹിക്കും)

ഏഴു തന്തികള്‍ കോര്‍ത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലില്‍ നിന്ന സാന്ധ്യദേവത നീ! (2)
നിന്നോടൊത്തു ഞാന്‍ ഇനി എന്തേ പാടുവാന്‍
കുളുര്‍ത്തെന്നല്‍ തൊട്ട കന്നിപ്പൂവിന്‍ നാണം കണ്ടൂ ഞാന്‍ (2)
നാടന്‍‌ചിന്താണോ - തുടിതാളം തന്നാട്ടേ
വരിവണ്ടിന്‍ പാട്ടുപാടാമിന്നിനി ഓ...
(മോഹിക്കും)

കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ തകിടതികിടതോം
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരി നിന്റെ ചുണ്ടിലെപ്പാട്ടില്‍ പ്രണയമധുരമോ
ചിത്രാപൂര്‍ണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ?
കൂടെപ്പോന്നാലോ - കുടചൂടിപ്പാടാലോ
കുളുര്‍മഞ്ഞിന്‍ വെള്ളിമന്ദാരക്കുട ഓ...
(മോഹിക്കും)

No comments:

Post a Comment