Friday, 29 September 2017

മറഞ്ഞിരുന്നാ‍ലും മനസ്സിന്റെ കണ്ണിൽ

കെ ജെ ജോയ്
യൂസഫലി കേച്ചേരി
കെ ജെ യേശുദാസ്
സായൂജ്യം

മറഞ്ഞിരുന്നാ‍ലും മനസ്സിന്റെ കണ്ണിൽ
മലരായ് വിടരും നീ..
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ
വിളക്കായ് തെളിയും നീ
(മറഞ്ഞിരുന്നാലും..)

മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണർന്നൂ സായൂജ്യം.. 
ചൊടികൾ വിടർന്നൂ.. പവിഴമുതിർന്നൂ..
പുളകമണിഞ്ഞൂ.. ലഹരിയുണർന്നൂ.. 
(മറഞ്ഞിരുന്നാലും)

കണ്മണി നിനക്കായ് ജീവിതവനിയിൽ
കരളിൻ തന്ത്രികൾ മീട്ടും ഞാൻ.. 
മിഴികൾ വിടർന്നൂ.. ഹൃദയമുണർന്നൂ..
കദനമകന്നൂ.. കവിത നുകർന്നൂ..
(മറഞ്ഞിരുന്നാലും)

No comments:

Post a Comment