എസ് പി വെങ്കിടേഷ്
ഒ എൻ വി കുറുപ്പ്
കെ എസ് ചിത്ര
തുടർക്കഥ
മഴവില്ലാടും മലയുടെ മുകളിൽ
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴൽ തകിൽ വേണം
കളവും പാട്ടും കളി ചിരി പുകിൽ മേളം (2)
ഇല്ലിലം കാട്ടിൽ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാൻ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാൻ വരാം
അരുമയോടരികിലിരുന്നാൽ
ഒരു കഥ പല കഥ ചൊല്ലാം
കതിരുകൾ കൊയ്യാൻ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിൻ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാൻ വന്നൂ (2)
ഉതിർ മണി കതിർമണി തേടീ
പറവകൾ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാൻ വരൂ
(മഴവില്ലാടും..)
No comments:
Post a Comment