Saturday, 30 September 2017

പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ

താളവട്ടം
ഗാനരചന   : പൂവച്ചല്‍ ഖാദര്‍
സംഗീതം    : രഘുകുമാര്‍
ആലാപനം : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര

പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍‌കും നിന്‍ നാദം നല്‍‌കൂ...
ദൂതും പേറി നീങ്ങും മേഘം 
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍‌വീണേ...)

വെണ്‍‌മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍... (പൊന്‍‌വീണേ...)

ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കൈയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ (2)
ലയം പോലെ നളം പോലെ അരിയ ഹരിത ഗിരിയില്‍... (പൊന്‍‌വീണേ...)
ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതംഇനിയും ഇനിയും അരുളീ...(പൊന്‍‌വീണേ...)

No comments:

Post a Comment