Friday, 29 September 2017

കണ്ടു ഞാന്‍ മിഴികളില്‍

രവീന്ദ്രൻ
കൈതപ്രം ദാമോദരൻ
എം ജി ശ്രീകുമാർ
അഭിമന്യു

കണ്ടു ഞാന്‍ മിഴികളില്‍
ആലോലമാം നിന്‍ ഹൃദയം ഓ ഓ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും
കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2)
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം
നിന്‍ ഹൃദയം ഓ ഓ

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2)
കണ്മണി തിങ്കളേ നിന്‍ കളങ്കം
കണ്മണി തിങ്കളേ നിന്‍ കളങ്കം
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീര്‍ഖസുമംഗലയാകും

കണ്ടു ഞാന്‍ മിഴികളില്‍
ആലോലമാം നിന്‍ ഹൃദയം ഓ ഓ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ
ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം
പാടുന്നൊരാരാധന മന്ത്രം പോലെ
കേട്ടു ഞാന്‍ മൊഴികളില്‍
വാചാലമാം നിന്‍ നൊമ്പരം ഓ ഓ

No comments:

Post a Comment