Friday, 29 September 2017

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ

കളിയൂഞ്ഞാൽ (1997)
കൈതപ്രം
ഇളയരാജ
കെ ജെ യേശുദാസ്

തന്തന തന്തനന തന്തനാന തന്തനാനാനാ
തന്തന തന്തനന തന്തനാന തന്തനാനാനാ

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
ഇത്തിരിപ്പൂവോ പൊൻമുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ
ഓമനയമ്പിളിയോ
(മണിക്കുട്ടി...)

നിന്റെയിളനീർ മൊഴിയിൽ കുളിരണിയും പുലരി
കവിളിൽ തെളിയും വാർമഴവില്ല് (2)
മഴമേഘമുണരുന്നു കാർകൂന്തലിൽ
കൈക്കുമ്പിൾ നിറയുന്നു കനകാംബരം
നീയെന്റെ ആത്മാവിൻ ആനന്ദ മധുരം
കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ
(മണിക്കുട്ടി...)

കരിമിഴികൾ വിടർന്നാൽ തിരയിളകും അഴക്
നീയെൻ കനവിൽ മായാജാലം (2)
നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ
നിൻ നോക്കിലുയരുന്നു ചന്ദ്രോദയം
നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ
നീയെന്റെയുള്ളിലെ ചിത്തിരപൂങ്കനവ്
(മണിക്കുട്ടി...)

No comments:

Post a Comment