മഴവില്‍ കൊതുമ്പിലേറി
ചിത്രം: അദ്വൈതം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയത്: കേ എസ് ചിത്ര, എം ജി ശ്രീകുമാര്‍
മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി,
കദളി വനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ,
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ, സ്നേഹലോലയായ്!
മഴവില്‍ കൊതുമ്പിലേറി ....
പുതുലോകം ചാരെകാണ്മു, നിന്‍ ചന്തം വിരിയുമ്പോള്‍,
അനുരാഗം പൊന്നായ് ചിന്നി, നിന്നഴകില്‍ തഴുകുമ്പോള്‍,
താലിപ്പീലി പൂരം ദൂരെ, മുത്തുക്കുട നീര്‍ത്തിയെന്‍റെ രാഗസീമയില്‍,
അല്ലി മലര്‍ക്കാവിന്‍ മുന്നില്‍ തങ്കത്തിടമ്പേഴുന്നള്ളും മോഹസന്ധ്യയായ്!
മഴവില്‍ കൊടുമ്പിലേറി ....
തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ, ഇര മേളം കൂടാറായ്,
മഴ നാഗക്കോവിലിനുള്ളില്‍, നിറ ദീപം കാണാറായ്,
അങ്കതാളം തുള്ളിത്തുള്ളി, കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണകേളിയില്‍,
കോലം മാറി താളം മാറി, ഓളം തുള്ളും തീരത്തിപ്പോള്‍, വന്നതെന്തിനാ?
മഴവില്‍ കൊതുമ്പിലേറി ....
No comments:
Post a Comment