Friday, 29 September 2017

ഓമനേ തങ്കമേ അരികില്‍ വരികെന്‍

:മിഴിരണ്ടിലും (Mizhirandilum)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

മ്  മ്  മ്  മ്
ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ
കിളിമൊഴി പോലേ എന്‍റെ വേണു മൂളവേ
അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
പുണരുക എന്നെ ദേവലാസ്യമോടേ നീ
ഉടലിന്നുള്ളിലായ് ഒളിഞ്ഞിരുന്നോരീ ഉറി തുറന്നീടാന്‍ വന്നൂ ഞാന്‍
കുടിലിന്നുള്ളിലായ് മയങ്ങി നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
മധുവിധുമയ മിഥുനലഹരി തഴുകി മുഴകി നാം

ഓമനേ തങ്കമേ

താദൂതും തത്താളി തീദൂതും തോത്തും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ താദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന തന്താനോ തീദൂതും തത്താളി തത്താളി തത്തേ
തന്തന തന്തന നോ തന്തന തന്തന നോ

തന്തന തന്തന തന്താനോ ഓ ഓ ഓ

പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗമാല പെയ്യവേ
അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പു കൊണ്ട കന്യ നിന്നിലായ്
കുയില്‍ കുരവയില്‍ മുഖരിതമൊരു വെളുവെളുപ്പിനു വന്നൂ നീ
കണിത്തളികയില്‍ തുടിക്കുമീയിളം കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍ ഒഴുകി ഒഴുകി നാം

ഓമനേ തങ്കമേ
അരികില്‍ വരികെന്‍ പ്രണയത്തിന്‍ മുകുളം വിരിയും ഹൃദയത്തില്‍
മെല്ലേമെല്ലേ പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
ബന്ധൂരേ സന്ധ്യയില്‍
അലസമൊഴുകും യമുനയില്‍ അലകള്‍ എഴുതും പൂവലംഗം
പയ്യെപയ്യേ പുളകിതമൊരു കുളിരണിയുമെന്‍ അളിവേണി
ഓമനേ തങ്കമേ

No comments:

Post a Comment