Friday, 29 September 2017

ഇശല്‍ത്തേന്‍‌കണം കൊണ്ടുവാ തെന്നലേ

ഗസൽ (1993)
യൂസഫലി കേച്ചേരി
ബോംബെ രവി
കെ ജെ യേശുദാസ്കെ എസ്‌ ചിത്ര

ഇശല്‍ത്തേന്‍‌കണം കൊണ്ടുവാ തെന്നലേ നീ 
ഗസല്‍പ്പൂക്കളാലെ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും 
വിളിക്കുന്നു നമ്മെ മലര്‍ക്കൈകള്‍ നീട്ടി 
(ഇശല്‍...)

ഇശല്‍ത്തേന്‍‌കണം ചോരുമീ നിന്റെ ചുണ്ടിന്‍
ഗസല്‍പ്പൂക്കളെന്നെ കലാകാരനാക്കി
കിനാപ്പൊയ്‌കയില്‍ നീന്തുമീ നിന്റെ കണ്ണിന്‍
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
(ഇശല്‍...)

ഇളം തെന്നല്‍ മീട്ടും സിത്താറിന്റെയീണം
മുഴങ്ങുന്നു ബീവീ മതി നിന്റെ നാണം
പ്രിയേ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു മുന്നില്‍
(കിനാപ്പൊയ്‌ക...)

നിനക്കായി ഞാനും എനിക്കായി നീയും
ഒരേ ബെയ്ത്തു പാടാം പ്രിയാമംബരേയും
പുതുക്കത്തിന്‍ പൂന്തേന്‍ നുര‌യ്‌ക്കുന്നു നെഞ്ചില്‍ 
(ഇശല്‍...) 

No comments:

Post a Comment