Friday, 29 September 2017

മേഘം പൂത്തു തുടങ്ങി മോഹം

ചിത്രം: തൂവാനത്തുമ്പികള്‍ (1987) ഗാനരചന: ശ്രീകുമാരന്‍ തമ്പി സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ആലാപനം: കെ ജെ യേശുദാസ്

ആ ....ആ .... മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം (മേഘം )
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ്‌ പകർത്തി (ആരാരെ )
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ (മേഘം )

എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു ഒരു ധന്യ ബിന്ദുവിൽ താലമലിഞ്ഞു (എരിവേനൽ )

പുതു മണ്ണിന് സ്വപ്നം പുല്കൊടികളായി ഉയരും അവ പിന്നെ പൂക്കളങ്ങളാകും വളർന്നെറും വനമാകു വളര്ന്നെരും വനമാകും (മേഘം )

അലകടൽ തിരവര്ഷം മദം കൊണ്ട് വളര്ന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞു (അലകടൽ )
പരിരംബണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം  നിത്യഗാനം മര്ത്യ ദാഹം (നിത്യ ) (മേഘം )

No comments:

Post a Comment