Saturday, 30 September 2017

പാര്‍വ്വതീ മനോഹരീ പാര്‍വ്വണം സുധാമയം

തൂവൽക്കൊട്ടാരം (1996)
കൈതപ്രം
ജോണ്‍സണ്‍
കെ ജെ യേശുദാസ്

പാര്‍വ്വതീ മനോഹരീ 
പാര്‍വ്വണം സുധാമയം
നടനവേദിയായ് ശ്രീശൈലം 
നന്ദിമൃദംഗലയം പ്രണവനാദമഴയായ് 
പാര്‍വ്വതീ...

കഞ്ജബാണന്നമ്പെയ്‌തൂ 
പൊന്‍വസന്തം മിഴി തുറന്നു
കയ്യിലേന്തും മാന്‍പേടയായ് 
അരനു ഹൃദയജതികളുയര്‍ന്നൂ 
ശൃംഗാരപ്പദംപോലെ ഹിമഗിരി 
മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍
പ്രണയം പ്രിയമാനസത്തില്‍ 
ഗംഗപോലെ ഒഴുകുകയായ്
ശൈലാധിനാഥ പാഹി പാഹി 
ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം
മണിനാഗഭൂഷ ദേവ ദേവ 
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം
പാര്‍വ്വതീ...

നടനമാടീ നടരാജന്‍ 
സാന്ദ്രമൊഴുകീ പ്രണയപദം
നാരദവീണാതന്ത്രികളില്‍ 
ശിവദമധുരസ്വരങ്ങളുയര്‍ന്നൂ
തിരുനാഗച്ചിലമ്പിട്ട മദകര ഹര-
ലീലാവിലാസങ്ങളുണരുമ്പോള്‍
ഉലകില്‍ ദ്രുതതാണ്ഡവങ്ങളാടിടുന്നു ഭൂതഗണം 
ഭസ്മാംഗരാഗ പാഹി പാഹി 
രാജാധിരാജ ഭാവയാമി തവനടനം
ശിവസുന്ദരേശ വാമദേവ 
ലോകാധിനാഥ ശോധയാശു മമഹൃദയം 

(പാര്‍വ്വതീ)

No comments:

Post a Comment