Friday, 29 September 2017

ഹൃദയം കൊണ്ടെഴുതുന്ന കവിത

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർഥം അനർഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റു വരുത്താതിരുന്നാൽ
അത് മഹാ കാവ്യം ദാമ്പത്യം ഒരു മഹാ കാവ്യം [ഹൃദയം]
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴക്കും താളം (2)
തിരുത്തലിലൂടെ ഉണരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം [ഹൃദയം]
തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ
വർഷം കൊണ്ടും വസന്തം കൊണ്ടും (2)
വേനലിൽ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം. [ഹൃദയം ]

No comments:

Post a Comment