മോഹൻ സിത്താര
എസ് രമേശൻ നായർ
കെ എസ് ചിത്ര
കളിവീട്
മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് (2)
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും
(മനസ്സ്...)
ഓരോ തിര പടരുമ്പോൾ തീരം കുളിരണിയുന്നു
താനേ അതു മറയുമ്പോൾ മാറിൽ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ
മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ........
വഴി നീളേ ഈ പാഴ്മരങ്ങൾ
വിജനം ഈ വീഥി
(മനസ്സ്..)
ഉള്ളിൽ മഴ തിരയുമ്പോൾ മുള്ളിൽ വിരൽ മുറിയുന്നു
മൂകം കഥ തുടരുമ്പോൾ ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലിൽ പതിരില്ലേ
വിളക്കിന്റെ ചോട്ടിൽ നിഴലില്ലേ
അകലുന്നോ...
അകലുന്നോ ആ ദാഹമേഘം
തുടരും ഈ ഗാനം
(മനസ്സ്..)
No comments:
Post a Comment