Saturday, 30 September 2017

പാലപ്പൂവേ നിൻ തിരു മംഗല്യ

ജോൺസൺ
കൈതപ്രം ദാമോദരൻ
കെ എസ് ചിത്ര
ഞാൻ ഗന്ധർവ്വൻ

ആ...ആ..ആ
പാലപ്പൂവേ നിൻ തിരു മംഗല്യ ത്താലി തരൂ
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2)
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ 
കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)

മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നികൈകളിലേകി നവ ലോകങ്ങൾ (2)
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2)
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...)

നീലക്കാർമുകിലോരം വിളയാടുമ്പോൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2)
മാനസം മൃദുല വസന്ത മയൂര നടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോൾ കാവുണരുമ്പോൾ (2)
മുത്തിളകുന്ന മനോലതയിൽ
ഗാന്ധർവ്വ രാഗമായ് (പാല...)

No comments:

Post a Comment