ബേണി-ഇഗ്നേഷ്യസ്
ഗിരീഷ് പുത്തഞ്ചേരി
കെ ജെ യേശുദാസ്
കെ എസ് ചിത്ര
രഥോത്സവം
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി
വായോ..വായോ നീയെൻ മാറിൽച്ചായോ
മഞ്ചൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ.. വായോ നീയെൻ മാറിൽച്ചായോ
മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ (തെച്ചിപ്പൂവേ..)
ലാലാല ലാലാലല്ലാ
ആഴ്വാം കോവിൽ കൊടിയേറാറായ്
നിറനിറച്ചോളം കൊയ്യാൻ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
നിറമണിക്കല്യാണത്തിൻ കാലമായ്
താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
എന്നും ആലോലം പൂമെയ്യിൽ ചാർത്താൻ ഹോയ്
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ വരുമോ (തെച്ചിപ്പൂവേ...)
അരയാൽക്കൊമ്പിൽ കുറുകും കുയിലേ
അണിയറ വാതിൽ ചാരാൻ നേരമായ്
ആയ് ഇനിയും പാടാൻ മുതിരും നിലവേ
കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ..
പുന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാ ആരാനും ഏതാനും കണ്ടാൽ ഹോയ്
ആരും മുത്താത്ത മുത്തണി മുന്തിരി പൊന്മണി തായോ
നീ നിൻ ചുണ്ടത്തെ മധുരം തായോ
(തെച്ചിപ്പൂവേ...)
No comments:
Post a Comment