ഔസേപ്പച്ചൻ
ബിച്ചു തിരുമല
കെ ജെ യേശുദാസ്
രാഗം: യമുന കല്യാണി
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം (2)
പുൽമേട്ടിലോ പൂങ്കാറ്റിലോ (2)
എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം
മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മകൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ്
തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളെ
തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളിൻ സംഗീതമായ്.. പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം
Laalalala
പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽപ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈ പാഴ്‌മുളം തണ്ട് പൊട്ടുംവരെ
ഈ ഗാനമില്ലാതെയാകുംവരെ
കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാംകുഴലിൻ കഥ പറയാം
പുൽമേട്ടിലോ പൂങ്കാറ്റിലോ
എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം
No comments:
Post a Comment