രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
ആലാപനം: കെ. ജെ. യേശുദാസ്
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
ആകാശമാകെ കണിമലർ കതിരുമായി പുലരിപോൽ വരൂ
ആകാശമാകെ കണിമലർ കതിരുമായി പുലരിപോൽ വരൂ
പുതുമണ്ണിനു പൂവിടാൻ കൊതിയായി, നീ വരൂ, ആകാശമാകെ
വയലിനു പുതുമഴയായി വാ, കതിരാടകളായി
വയണകൾ കദളികൾ ചാർത്തും കുളിരായി വാ
വയലിനു പുതുമഴയായി വാ, കതിരാടകളായി
വയണകൾ കദളികൾ ചാർത്തും കുളിരായി വാ
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറുമുന്തിരി തളിർപന്തലും
ഒരു വെൺപട്ടു നൂലിഴയിൽ, മുത്തായി വരൂ
ആകാശമാകെ കണിമലർ കതിരുമായി പുലരിപോൽ വരൂ
പുലരിയിലിളവെയിലാടും പുഴ പാടുകയായി
പ്രിയമൊടു തുയിൽമൊഴിതൂകും കാവേരി നീ
പുലരിയിലിളവെയിലാടും പുഴ പാടുകയായി
പ്രിയമൊടു തുയിൽമൊഴിതൂകും കാവേരി നീ
മലർവാകതൻ നിറതാലവും അതിലായിരം കുളുർജ്വാലയും
വരവേൽക്കയാണിതിലേ, ആരോമലേ
ആകാശമാകെ കണിമലർ കതിരുമായി പുലരിപോൽ വരൂ
പുതുമണ്ണിനു പൂവിടാൻ കൊതിയായി, നീ വരൂ, ആകാശമാകെ
ലാലാലലാലാ... ലാലാലലാലാ... ലാലാലലാലാ...
No comments:
Post a Comment