Wednesday, 27 September 2017

ആഹാ മനോരഞ്ജിനി

ഹേ..........ഓ ഓ ഓ ഒ ഒ ഒ ഒ ..ഹൊയ്‌
ആഹാ മനോരഞ്ജിനി ഹോയ്‌ സുരാംഗനി സൂപ്പർ സുരസുന്ദരി
ഹേ നളചരിതം കഥയിൽ ധമയന്തിയോ....
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ..
ഓമർ ഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ ഒഒഓ..
ഹരേ വാ വാ മനോരഞ്ജിനി സുരാംഗനി സൂപ്പർ സുരസുന്ദരി..

നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളെ...
ശ്യാമ വാനിന്റെ സംഗീതമേകും പുഷ്പ മൗനങ്ങളെ..
ഈ കളങ്ങളിൽ വന്നു കൂടുമോ - കൂടുമോ
ഈ ലയങ്ങളിൽ നൃത്തമാടുമോ - ആടുമോ
ഇന്നുദിക്കും അമ്പിളിക്ക് ജന്മനാൾ
ഇന്നവൾക്ക് കൈനിറച്ചു ചെണ്ടുകൾ..
ഇന്നുദിക്കും അമ്പിളിക്ക് ജന്മനാൾ - ജന്മനാൾ
ഇന്നവൾക്ക് കൈനിറച്ചു ചെണ്ടുകൾ..
ഹേയ്.. ഓ..ഓ..ഒഒഒ.. വാ വാ മനോരഞ്ജിനി ഹോയ്‌
സുരാംഗനി സൂപ്പർ സുരസുന്ദരി..

പൊൻപളുങ്കെ കിളുന്നെ നിനക്കീ പുഷ്പമേലാപ്പുകൾ
പൂങ്കുരുന്നെ വിരുന്നിൽ വിളമ്പി എത്ര നൈവേദ്യങ്ങൾ..
ആനയിക്കുവാൻ വാദ്യ മേളകൾ - മേളകൾ
അപ്സരസുകൾ നിന്റെ ദാസികൾ - ദാസികൾ
തേരിറങ്ങി വന്ന രാജ കന്യയോ
ദേവലോക നർത്തകിയാം മങ്കയോ..
തേരിറങ്ങി വന്ന രാജ കന്യയോ -ഹഹ്ഹ അയ്യോ..
ദേവലോക നർത്തകിയാം മങ്കയോ..

ഹേയ്... ഓ ഓ ഒ ഒ ഒ ഒ..
ഹരേ വാ വാ മനോരഞ്ജിനി സുരാംഗനി സുപ്പർ സുരസുന്ദരി
ആ.. നളചരിതം കഥയിൽ ധമായന്തിയോ..
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ..
ഓമർ ഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ...
ഒ...ഒ..ഒ..ഒ..ഒ..ഒ..ഒ
ആഹാ മനോരഞ്ജിനി സുരാംഗനി സൂപ്പർ സുരസുന്ദരി
ലാല ലലലലല ല ലലാല.. ലാല ലലലലല ല ലലാല -(2)

No comments:

Post a Comment