Wednesday, 27 September 2017

അലയും കാറ്റിൻ ഹൃദയം

എസ് പി വെങ്കിടേഷ്
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
വാത്സല്യം

അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി
ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
രാമായണം കേൾക്കാതെയായ്‌ 
പൊൻമൈനകൾ മിണ്ടാതെയായ്‌
ഓ..ഓ.....ഓ.. (അലയും...)

പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2)
യാത്രയായി ഞാറ്റുവേലയും 
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ..ഓ.....ഓ.. (അലയും...)

വൈദേഹി പോകയായി വനവാസ കാലമായി (2)
രാമരാജധാനി വീണ്ടും ശൂന്യമായ്‌ 
വിമൂകയായ്‌ സരയൂനദി
ഓ..ഓ.....ഓ.. (അലയും...)

No comments:

Post a Comment