അമ്മയാണെ സത്യം
രചന:കൈതപ്രം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
മൗനരേഖയെന്തേ നിന്നില്‍ മൂടിനില്‍പ്പതിനിയും
നിന്‍ വസന്തമുണരാനിനിയും എന്തുനല്‍കുമീ ഞാന്‍
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
വിണ്ണിന്‍ രാജധാനിയില്‍ നിന്നോടൊത്തു ഞാന്‍ വരാം
മേഘം പെയ്തിറങ്ങുമീ നിനവില്‍ മിന്നലായ് വരാം
സ്വര്‍ഗ്ഗം തൊഴുതിറങ്ങും നിന്റെയുള്ളില്‍ രാഗമായ് വരാം
ദേവീ.. ആ ആ ആ ആ
തങ്കസ്വപ്നം നല്‍കാം... വര്‍ണ്ണപ്പൂക്കള്‍ നല്‍കാം..
തുമ്പക്കാവില്‍ നീളെ പാടാന്‍ കൂടെകൂടെപ്പോരൂ
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
മഴവില്‍പ്പീലി കൊണ്ടുഞാന്‍ എഴുതാം നിന്റെ ഭംഗികള്‍
ഇനിനിന്‍ കൊച്ചു കുമ്പിളില്‍ നല്‍കാം പ്രണയ സാഗരം
ചേതോഹാരിയാമെന്‍ പ്രേമഭൂവില്‍ നീവരില്ലയോ
ദേവീ.. ആ ആ ആ ആ
സ്നേഹത്തൂവല്‍ നല്‍കാം.. മോഹത്താലം നല്‍കാം..
ഇല്ലിക്കാട്ടിന്നുള്ളില്‍ പോരൂ കൂടെപ്പോരൂ
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
മൗനരേഖയെന്തേ നിന്നില്‍ മൂടിനില്‍പ്പതിനിയും
നിന്‍ വസന്തമുണരാനിനിയും എന്തുനല്‍കുമീ ഞാന്‍
ചന്ദ്രലേഖയെന്തേ നിന്നില്‍ വാടിനില്‍പ്പതിനിയും
No comments:
Post a Comment