Friday, 29 September 2017

ഏതോ വാർ‍മുകിലിൻ കിനാവിലെ

ഔസേപ്പച്ചൻ
കൈതപ്രം ദാമോദരൻ
ജി വേണുഗോപാൽ
Raaga: ശ്രീരാഗം
പൂക്കാലം വരവായി

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..
( ഏതോ വാർ‍മുകിലിൻ )

No comments:

Post a Comment