Thursday, 28 September 2017

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ

രഘുനാഥ് സേത്ത്
ഒ എൻ വി കുറുപ്പ്
കെ ജെ യേശുദാസ്
ആരണ്യകം

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ

കണ്ണിൽ പൂങ്കവിളിൽ തൊട്ട്
കടന്നു പോകുവതാരോ
കുളിർ പകർന്ന് പോകുവതാരോ
തെന്നലോ.. തേൻ തുമ്പിയോ..
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ട്
കൊതിച്ചു പാടിയ കിന്നരകുമാരനോ.. ഓഒഒ.. [കണ്ണിൽ....]

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ..I
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
പൂവുചാർത്തിയ പോലെ  [കണ്ണിൽ....]

No comments:

Post a Comment