Wednesday, 27 September 2017

അന്നലൂഞ്ഞാൽ പൊൻപടിയിൽ

ഔസേപ്പച്ചൻ
ഒ എൻ വി കുറുപ്പ്
കെ ജെ യേശുദാസ്
പുറപ്പാട്

ഇത്തിരിത്തേനിൽ പൊന്നുരച്ചു
ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു 

അന്നലൂഞ്ഞാൽ പൊൻപടിയിൽ 
ആട്... ആട്... ആടാട്...
ആലിലയിൽ പള്ളികൊള്ളും 
ആരോമലുണ്ണി ആടാട്...
ആട്... ആട്... ആടാട്... 

(അന്നലൂഞ്ഞാൽ...)

ഇത്തിരിത്തേനിൽ പൊന്നുരച്ചു
ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു (2)
കൊഞ്ചും മൊഴിയിൽ തേനുതിരും 
എന്റെ പൊന്നും‍‌കുടമായ് വളര്...
പൊന്നിൻ‌കുടമായ് വളര്... 
(അന്നലൂഞ്ഞാൽ...) 
ആ..ആ..ആ..ആഹാ..ആ..ആ..

ഇത്തിരിപ്പൂവിൻ പുഞ്ചിരിയോ
പൊൽത്തിടമ്പേറ്റിയ പൗർണ്ണമിയോ (2)
കന്നിക്കതിരിൻ കാൽമണിയോ 
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ... 

(അന്നലൂഞ്ഞാൽ...)

No comments:

Post a Comment