നീര് പളുങ്കുകള്
ചിതറി വിഴുമീ
നിമിഷ സാഗരം
ശാന്തമാകുമോ
അകലെ അകലെ എവിടെയോ
നോവിന് അല ഞൊറിഞ്ഞുവോ
നീര് പളുങ്കുകള്
ചിതറി വിഴുമീ
നിമിഷ സാഗരം
ശാന്തമാകുമോ
നീല മേഘമേ
നിന്റെ ഉള്ളിലെ
നൊമ്പരങ്ങളും
പെയ്തൊഴിഞ്ഞുവോ
കണ്ണുനീര് കണം
കന്മദങ്ങളായ്
കല്ലിനുള്ളിലും
ഈറനേകിയോ
തേങ്ങുമ്പൊഴും
തേടുന്നു നീ
വേഴാമ്പലിന്
കേഴും മനം
എതേതോ...
കനവിന്റെ കനിവിന്റെ തീരങ്ങളില്
നോവിന് തിര ഞൊറിഞ്ഞുവോ...
നീര് പളുങ്കുകള്ചിതറി വിഴുമീ
നിമിഷ സാഗരം ശാന്തമാകുമോ
പിന്നിലാവുമായി മാഞ്ഞ പഞ്ചമി
രാക്കിനാവില് നീ യാത്രയാകയോ
നീന്തി നീന്തി നിന്പാല് നയമ്പുകള്
പാതി തേഞ്ഞതും നീ മറന്നുവോ
ശശി കാന്തമായി അലിയുന്നു നിന്
ചിരിയുണ്ണുവാന്കിളിമാനസം
ഒരോരോ...
കരി മേഘ നിഴലായി മൂടുന്നുവോ
രാവിന് മിഴി നനഞ്ഞുവോ
നീര് പളുങ്കുകള്ചിതറി വിഴുമീ
നിമിഷ സാഗരംശാന്തമാകുമോ
ശാന്തമാകുമോ
No comments:
Post a Comment