Wednesday, 27 September 2017

ആളൊരുങ്ങി അരങ്ങൊരുങ്ങി

ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ
ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ
തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ‍
ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ

ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ

പൂവിറുത്തു കറിയും വെച്ച് പൂഴിമണ്‍ ചോറും വെച്ച്
പൂവിറുത്തു കറിയും വെച്ച് പൂഴിമണ്‍ ചോറും വെച്ച്
വിരുന്നൊരുക്കാം വിളമ്പിത്തരാം
മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ
തേന്‍ കുമിളച്ചിറകുകളില്‍ പാറിവായോ
മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ
തേന്‍ കുമിളച്ചിറകുകളില്‍ പാറിവായോ
നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി
ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ

ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ

പൊന്നുരുക്കി പവനുരുക്കി പണ്ടങ്ങള്‍ പണിതൊരുക്കി
പൊന്നുരുക്കി പവനുരുക്കി പണ്ടങ്ങള്‍ പണിതൊരുക്കി
ചമഞ്ഞൊരുങ്ങാം പറന്നുവരൂ
കുമ്മാട്ടിക്കൂത്തുകാണാന്‍ കൂട്ടരോടൊത്തു വായോ
കുമ്മിയിടാം കുരവയിടാം ഓടിവായോ
കുമ്മാട്ടിക്കൂത്തുകാണാന്‍ കൂട്ടരോടൊത്തു വായോ
കുമ്മിയിടാം കുരവയിടാം ഓടിവായോ
നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി
ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ

ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ
തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ‍
ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ

ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ

No comments:

Post a Comment