Tuesday, 26 September 2017

ഇത്ര മധുരിക്കുമോ പ്രേമം

ജി ദേവരാജൻ
യൂസഫലി കേച്ചേരി
കെ ജെ യേശുദാസ്
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ

ആ‍...ആ‍...ആ..ആ...ആ...

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതുവരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ.. (2)

ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. ആ..
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ..

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ..ആ..
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ..
ഇതുവരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങൾ..
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ..
ആ..ആ..ആ..ആ..ആ..
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ..
സരിഗ രിഗമ ഗമപ മപധ പധനിസ 
ഗരിഗരി സനി രിസരിസ നിധ
സനിധപ മഗരിഗസ 
സനിധപ മഗരിഗസ സനിധപ മഗരിഗസ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ.. (2)

No comments:

Post a Comment