Saturday, 30 September 2017

രാമകഥ ഗാനലയം മംഗളമെന്‍

ഭരതം
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

രാമകഥ ഗാനലയം മംഗളമെന്‍  തംബുരുവില്‍
പകരുക സാഗരമേ ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ
കാതരയാം ശാരികയായ് സാകേതം പാടുകയായ് വീണ്ടും
രാമകഥ ഗാനലയം മംഗളമെന്‍  തംബുരുവില്‍
പകരുക സാഗരമേ ശ്രുതിലയ സാഗരമേ

ആരണ്യ കാണ്ഡം തേടീ സീതാ ഹൃദയം തേങ്ങീ
ആരണ്യ കാണ്ഡം തേടീ സീതാ ഹൃദയം തേങ്ങീ
വാഗ്മീകങ്ങളില്‍ ഏതോ താപസമൗനമുണര്‍ന്നു  വീണ്ടും

രാമകഥ ഗാനലയം മംഗളമെന്‍  തംബുരുവില്‍
പകരുക സാഗരമേ ശ്രുതിലയ സാഗരമേ

സാരിസ സസരിസ സസരിസ സാരിസ
രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗാഗരിരി ഗാഗരിരി സരിഗമ
പാധപ പപധപ പപധപ പാധപ
സാസധാധ സാസധാധ മധനിസ
സാരിസ സസരിസ സസരിസ സാരിസ
ഗാഗരിരി ഗാഗരിരി മധനിരി

ഇന്ദ്രധനുസ്സുകള്‍ നീട്ടീ ദേവകള്‍
ആദിനാമ ഗംഗയാടി രഘുപതി
രാമജയം രഘു രാമജയം
ശ്രീ ഭരതവാക്യ ബിന്ദു ചൂടി
സോദര പാദുക പൂജയില്‍ ആത്മപദം
പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
മന്ത്ര മൃദംഗ തരംഗ സുഖം
ശര വേഗ തീവ്ര താളമേകി മാരുതിയായ് ആ ആ
ഗള ഗന്ധ സൂന ധൂപ ദീപ കലയായ്
മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
സാമ ഗാന ലഹരിയോടെ അണയൂ രാമാ
ശ്രീരാമാ രാമാ രാമാ

രാജഹംസമേ മഴവില്‍ കുടിലില്‍

ജോൺസൺ
കൈതപ്രം ദാമോദരൻ
കെ എസ് ചിത്ര
Raaga: ഹിന്ദോളം
ചമയം

രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ
 
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ   ( രാജഹംസമേ...)
 
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍  (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍  (രാജഹംസമേ..)

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു

മോഹൻ സിത്താര
കൈതപ്രം ദാമോദരൻ
കെ എസ് ചിത്ര
Raaga: ശ്രീരാഗം
മഴവില്ല്

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ 
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ (രാവിന്‍ നിലാക്കായല്‍...)

ഓലതുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ (രാവിന്‍ നിലാക്കായല്‍..)

പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെ തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ നിലാക്കായല്‍...)

രാപ്പാടി കേഴുന്നുവോ

....................................................

രാപ്പാടി കേഴുന്നുവോ (2)
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ ( രാപ്പാടി..)
വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍ (രാപ്പാടി..)
പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ (രാപ്പാടി..)

പുലരിത്തൂമഞ്ഞുതുള്ളിയിൽ

ജി ദേവരാജൻ
കാവാലം നാരായണ പണിക്കർ
കെ ജെ യേശുദാസ്
Raaga: ചാരുകേശി
ഉത്സവപ്പിറ്റേന്ന്

പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം..
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു..
വീണുടഞ്ഞു...

മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ...
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു..
വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

(പുലരി)

കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ...
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും..
പുലരി പിറക്കുന്നൂ വീണ്ടും...

(പുലരി)

പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് 

രവീന്ദ്രൻ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
അമരം

തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2)

പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് 
കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
ഓ........... 
കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ 
തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ 
തുയിലുണരും കോണില്‍ അരമനയണിവടിവാണേ
പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ 
ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ 
പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്

മുത്താണേ കൈക്കുരുന്നാണേ
പൂമെയ്യില്‍ മീന്‍ പെടപ്പാണേ 
കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ്
തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ്
കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ]

കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2)
അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്
തംതം തനതംതം തനനന (2)
നംതം നനനംതം തനനന (2)
ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം
വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ
നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ]

വേലപ്പറമ്പില്‍ -ഓ- കടലാടും വിളുമ്പില്‍ -ഓ-
മെല്ലെത്തുടുത്തൂ -ഓ- മുത്തണിയരത്തി -ഓ-
പൂമെയ് മിനുങ്ങി -ഓ- പൂക്കന്നം തിളങ്ങി -ഓ-
ചന്തം തുളുമ്പും -ഓ- പൊന്‍‌മണിയരയത്തി -ഓ-
അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും
കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ 
കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ]

പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം

ഔസേപ്പച്ചൻ
ഭരതൻ
കെ എസ് ചിത്ര
ചിലമ്പ്

പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ്‌ കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ  ദേവി..
(പുടമുറി കല്യാണം)

കാതിൽ പൂത്തോടയുമായ്‌ 
കാലിൽ പൊൻ ചിലമ്പണിഞ്ഞു(2)
താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയായി കള മൊഴി പാടി
തരള മിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി..
(പുടമുറി കല്യാണം)

ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ
അലങ്കാര ചർത്തുകൾ ഉലഞ്ഞു (2)
അഗ്നിയിൽ ഞാനൊരു വിഗ്രഹമായി
അഗ്നി അവനെന്നെ തീർത്ഥമാടി
മദന ലളിത മപരിമേയ
രണരണകര രുധിര ഭാവം
ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം..
(പുടമുറി കല്യാണം)

പൂവാൽ തുമ്പി നല്ല പൂവാംകുഴലി

ജിജി

പ്രേമോദാരനായ് അണയൂ നാഥാ

രവീന്ദ്രൻ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
കെ എസ് ചിത്ര
Raaga: കാംബോജി
കമലദളം

പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)

ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)

പ്രവാഹമേ... ഗംഗാപ്രവാഹമേ

ബോംബെ രവി
യൂസഫലി കേച്ചേരി
കെ ജെ യേശുദാസ്
സർഗം

പ്രവാഹമേ... ഗംഗാപ്രവാഹമേ... 
സ്വരരാഗഗംഗാപ്രവാഹമേ 
സ്വർഗ്ഗീയ സായൂജ്യസാരമേ 
നിൻ സ്നേഹഭിക്ഷക്കായ് 
നീറിനിൽക്കും തുളസീദളമാണു ഞാൻ, 
കൃഷ്ണ- തുളസീദളമാണു ഞാൻ... (സ്വരരാഗ...) 

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി 
നിരുപമനാദത്തിൻ ലോലതന്തു 
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി 
ഞാനെന്ന നീഹാരബിന്ദു.... (സ്വരരാഗ...) 

ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ 
ഈ വിശ്വം ചേതനാശൂന്യമല്ലോ.. 
എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ 
നീ ചൂടും കോടീരമില്ലേ.... (സ്വരരാഗ...)

പ്രണയതരംഗം നിനവിലുണർന്നൂ

എസ് പി വെങ്കിടേഷ്
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ഗാന്ധർവ്വം

പ്രണയതരംഗം നിനവിലുണർന്നൂ (2)
ഹൃദയചഷകമാകെ രാഗമധു നിറഞ്ഞു
പ്രേമമയീ നീ വൈകിയതെന്തേ
ദേവഹംസമെന്റെ ദൂതു മറന്നോ

മധുരവസന്തം മിഴിയിലുണർന്നൂ
കനകനൂപുരങ്ങളിന്നു കളി പറഞ്ഞൂ
നിന്നെ കാണാൻ അണയും നേരം
മദന ചന്ദ്രൻ എന്നെ നോക്കി ചിരിച്ചു

വാസന്ത രാത്രിയിൽ നിന്നെ എതിരേൽക്കുവാൻ
മോഹനം മീട്ടി ഞാൻ പൊൻ വീണയിൽ
ആതിരാനിലാവിലെൻ  പൂമുഖം വാടിയിൽ
മോഹനം കേട്ടു ഞാൻ മയങ്ങിപ്പോയി

പ്രണയതരംഗം നിനവിലുണർന്നൂ 
ഹൃദയചഷകമാകെ രാഗമധു നിറഞ്ഞു
നിന്നെ കാണാൻ അണയും നേരം
മദന ചന്ദ്രൻ എന്നെ നോക്കി ചിരിച്ചു

നീരാടും വേളയിൽ പൊൻ വല കൈകളെൻ 
മേനിയിൽ പുൽകവേ നാണിച്ചു പോയി
തമ്മിലനുരാഗം തളിരിട്ട നാളിലെ
സംഗമം വീണ്ടുമിന്നോർമ്മിച്ചുവോ (പ്രണയ...)

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ആ ......ആ ......ആ .....ആ....

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം
കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ
കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ
ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....
പ്രമദവനം
വീണ്ടും ഋതുരാഗം ചൂടി (2)
ഏതേതോ കഥയിൽ യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ
(2)
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും
ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ
നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി

ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പി
Raaga: ആനന്ദഭൈരവി
ബന്ധുക്കൾ ശത്രുക്കൾ

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി

പൂരവിളക്കായ് പൂത്തു നിന്നു മാണിക്യത്തമ്പാട്ടി

പൊൻ പുലരി പന്തലില് പട്ടുവിതാനം കണ്ടു

മുച്ചിലോട്ടു നടയിൽ നിന്നു ശംഖ നാദം കേട്ടു

പൂമരത്തിൻ നിഴൽപ്പടമാ നൂപുരങ്ങൾ തഴുകി

പാദപത്മ പുളകം ചൂടാൻ മൺ തരികൾ പൊരുതി

ഏതു പൂവിൻ ഗന്ധം തേടി മാണിക്യത്തമ്പാട്ടി

ഏതു കാവിൻ പുണ്യം തേടി മാണിക്യ തമ്പാട്ടി (പൂനിറം..)

പൂന്തെന്നൽ ചുംബനങ്ങൾ തേൻ കണമായിളകി

പൂക്കൈത താളുകളിൽ കാവ്യ ഗന്ധമൊഴുകി

താമരപ്പൂങ്കുളങ്ങൾ നൂറു കാമനകൾ കോർത്തു

പാദസര നാദം പുൽകാൻ കുഞ്ഞോളങ്ങൾ കാത്തു

ഏതു പൂവും നുള്ളിയില്ല മാണിക്യ തമ്പാട്ടി

എന്റെ കരൾ നുള്ളിയെടുത്തു മാണിക്യ തമ്പാട്ടി (പൂനിറം..)

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന

എം ജി രാധാകൃഷ്ണൻ
എസ് രമേശൻ നായർ
കെ ജെ യേശുദാസ്
രാക്കുയിലിൻ രാഗസദസ്സിൽ

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിൻ)
(പൂമുഖവാതിൽക്കൽ)

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ(എത്ര)
എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ(എണ്ണിയാൽ)
(പൂമുഖാതിൽക്കൽ)

ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാൽ)
(പൂമുഖവാതിൽക്കൽ)

കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ(കണ്ണുനീർതുള്ളിയിൽ )
കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ
(കാര്യത്തിൽ)
(പൂമുഖവാതിൽക്കൽ)

പൂജാ ബിംബം മിഴി തുറന്നൂ

ഔസേപ്പച്ചൻ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ഹരികൃഷ്ണൻസ്

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ
സൂര്യനുണർന്നൂ ചന്ദ്രനണർന്നൂ
മംഗള യാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാർക്കു സ്വന്തം 
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ

എന്തിനു സന്ധ്യേ നിൻ മിഴിപ്പൂക്കൾ 
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ
ആശീർവാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
തിങ്കൾ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ

സ്വയം വര വീഥിയിൽ നിന്നെയും തേടി 
ആകാശ താരകളിനിയും വരും
നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ
ആ‍ഷാഡ മാസങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം 
നിന്നെ മോഹിക്കുമെൻ 
ഏകാന്ത സൂര്യനു നൽകൂ
ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ
സൂര്യനുണർന്നൂ ചന്ദ്രനണർന്നൂ
മംഗള യാമം തരിച്ചു നിന്നൂ

പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ

താളവട്ടം
ഗാനരചന   : പൂവച്ചല്‍ ഖാദര്‍
സംഗീതം    : രഘുകുമാര്‍
ആലാപനം : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര

പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍‌കും നിന്‍ നാദം നല്‍‌കൂ...
ദൂതും പേറി നീങ്ങും മേഘം 
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍‌വീണേ...)

വെണ്‍‌മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍... (പൊന്‍‌വീണേ...)

ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കൈയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ (2)
ലയം പോലെ നളം പോലെ അരിയ ഹരിത ഗിരിയില്‍... (പൊന്‍‌വീണേ...)
ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതംഇനിയും ഇനിയും അരുളീ...(പൊന്‍‌വീണേ...)

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍

ഹരികൃഷ്ണന്‍സ് (Harikrishnan's)
രചന:കൈതപ്രം
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌,യേശുദാസ്‌

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ മ് മ് മ്

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരില്‍ കതിര്‍മഴയായ് പെയ്തുണരുമ്പോള്‍ തേൻ മൊഴിയഴക്
കണ്ണീര്‍ത്തുമ്പി നിന്റെ പവിഴച്ചുണ്ടില്‍
പനിനീര്‍പ്പൂവിതളായ് മെല്ലേ വിരിഞ്ഞു പൂ ചിരിയഴക്
മിന്നാമിനി നിനക്കായിരം കൂട് കൂട്ടിനുറങ്ങാന്‍ തൂവെണ്ണിലവ്

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിന്‍ കൂടരികേ
കണിയാന്‍കാക്ക കളിക്കീര്‍ത്തനം പാടി
കടിഞ്ഞൂല്‍ കണ്മണിയുടെ കല്യാണം ചൊല്ലും നിന്‍ കാതുകളില്‍
വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങള്‍ക്കുള്ളതല്ലേ

പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്‍ന്നു നല്‍കാം
കണ്‍കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില്‍ കാര്‍മേഘപ്പൊട്ടു തൊടാം
പൊന്നേ പൊന്നമ്പിളി നിന്നെ കാണാന്‍ കണ്ണായിരം
വിണ്ണിന്‍ വാര്‍ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

പൊന്നാവണി പാടം തേടി ഇല്ലാവെയിൽ

ഇളയരാജ
ഗിരീഷ് പുത്തഞ്ചേരി
മധു ബാലകൃഷ്ണൻ
രസതന്ത്രം

പൊന്നാവണി പാടം തേടി ഇല്ലാവെയിൽ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാൻ കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ
കുറുങ്കുഴൽ മുഴങ്ങും മുഴക്കം കുറുമ്പുമായ് ചിലമ്പിൻ കിലുക്കം
മനസ്സിലും മാനത്തും നാം പത്തു പറ വിത്തു വിതയ്ക്കും (പൊന്നാവണി...)

ഒറ്റാലിട്ടാലോടും കിളി കൊത്താനെത്താ മേലേ
അലകളിൽ നുരയിടും കുളിരുമായ് അരികിൽ വാ
പത്തായത്തിൽ പുന്നെല്ലിൻ മണി മുത്താനെത്തും മൈനേ
നിന്റെ അത്താഴത്തിനെന്തേ
ചെമ്മാനത്തെങ്ങോ വിളഞ്ഞൂ ചെമ്പാവ് ചോളങ്ങൾ (2)

കൊയ്യാത്ത കുരുവിക്ക് കാലമളന്നത്
മുന്നാഴി പതിരിന്റെ പാൽ നിലാവ് (പൊന്നാവണി..)

കണ്ണാന്തളി പൂക്കൾ കണി വെക്കാനെത്തും കൊമ്പിൽ
ഇള വെയിൽ ചിറകുമായ് കുറുകുമോ കള മൊഴി
അണ്ണാൻ കുഞ്ഞെ വായോ കുഞ്ഞു കൽക്കണ്ടം നീ തായോ
നല്ല പൊൻപണ്ടങ്ങൾ തായോ
അമ്പാടി പൈയ്യായ് മേയും അങ്ങു ചിന്തൂര മേഘങ്ങൾ (2)
കന്നാലി ചെറുക്കന്റെ കൂടെ നടന്നത് കണ്ണാടി പുഴയിലെ തേൻ നിലാവ് (പൊന്നാവണി..)

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ

ഔസേപ്പച്ചൻ
കൈതപ്രം ദാമോദരൻ
കെ എസ് ചിത്ര
ഹരികൃഷ്ണൻസ്

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ (2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ 
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ 
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ 
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

(ആ....ആ.....ആ....ആ.....)

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

പൊയ്കയിൽ കുളിർ പൊയ്കയിൽ

രവീന്ദ്രൻ
ഒ എൻ വി കുറുപ്പ്
കെ ജെ യേശുദാസ്
രാജശില്പി

ആ..ആ..ആ..ആ..ആ..ആ..ആ

പൊയ്കയിൽ കുളിർ പൊയ്കയിൽ 
പൊൻവെയിൽ നീരാടും നേരം 
പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ 
പൊൻവെയിൽ നീരാടും നേരം 

പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം 
വെൺനുര മെയ്യിൽ ചന്ദനച്ചാർത്താ‍യ് 
നീ ദേവനന്ദിനി ഈ തീരഭൂമിയിൽ 
തേരേറി വന്നുവോ തേടുന്നതാരെ നീ

പൊയ്കയിൽ കുളിർ പൊയ്കയിൽ 
പൊൻവെയിൽ നീരാടും നേരം 

സ്നാനകേളീ ലോലയായ് നീ താണുയർഞ്ഞു നീന്തവേ
കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ
കൽപ്പടവേറി നിൽപ്പതെന്തേ നീ
നീയേതു ശിൽപ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത

പൊയ്കയിൽ കുളിർ പൊയ്കയിൽ 
പൊൻവെയിൽ നീരാടും നേരം 
പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ 
പൊൻവെയിൽ നീരാടും നേരം

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു

ജെറി അമൽദേവ്
ബിച്ചു തിരുമല
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ഗുരുജീ ഒരു വാക്ക്

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ
(പെണ്ണിന്റെ...)

കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ

വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു
( പെണ്ണിന്റെ..)

അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവൾ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ് അടിമുടി തളരണു
( പെണ്ണിന്റെ...)

പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ

പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളിൽ പൊലിഞ്ഞുവോ
വിരലിൽ നിന്നും വഴുതിവീണു
വിരസമായൊരാദിതാളം
(പഴംതമിഴ്)

വിരഹഗാനം വിതുമ്പിനിൽക്കും
വീണപോലും മൌനമായ്(2)
വിധുരയാമീ വീണപൂവിൻ
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകൾ
(പഴംതമിഴ്)

കുളിരിനുള്ളിൽ സ്വയമിറങ്ങി
കഥമെനഞ്ഞ പൈങ്കിളീ(2)
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍
മാമലരായ് നീ കൊഴിഞ്ഞു
(പഴംതമിഴ്)

മണിച്ചിത്രത്താഴ്
ബിച്ചു തിരുമല
എം ജി രാധാകൃഷ്ണൻ
കെ ജെ യേശുദാസ്
Raaga: ആഹരി