Monday, 2 October 2017

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം

ചിത്രം:കാണാന്‍ കൊതിച്ച്
രചന:പി.ഭാസ്കരന്‍
സംഗീതം:വിദ്യാധരന്‍
ആലാപനം:യേശുദാസ്

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം 

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം

ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം

ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം

സങ്കല്‍പ്പ കേദാര ഭൂവില്‍ വിളയുന്ന പൊന്‍കതിരൊക്കെയും പങ്കുവെയ്ക്കാം

കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവെയ്ക്കാം
കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവെയ്ക്കാം

ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം

ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

No comments:

Post a Comment