Monday, 2 October 2017

ശരറാന്തൽ പൊന്നും പൂവും

എസ് പി വെങ്കിടേഷ്
ഒ എൻ വി കുറുപ്പ്
കെ ജെ യേശുദാസ്
തുടർക്കഥ

ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ  വാർതിങ്കളായ്
നിറവാർന്നൊരുൾപ്പൂവിന്റെ
ഇതൾ തോറും നർത്തനമാടും തെന്നലായ്
വെണ്ണിലാവായ് (ശരറാന്തൽ..)

ഏതോ മൺ വീണ
തേടീ നിൻ രാഗം
താരകങ്ങളേ നിങ്ങൾ സാക്ഷിയായി
ഒരു മുത്ത് ചാർത്തീ ഞാൻ എന്നാത്മാവിൽ (ശരറാന്തൽ..)

പാടീ രാപ്പാടീ
കാടും പൂ ചൂടീ
ചൈത്രകംബളം നീർത്തീ മുന്നിലായ്
എതിരേല്പൂ നിന്നെ ഞാൻ എന്നാത്മാവിൽ (ശരറാന്തൽ..)

No comments:

Post a Comment