Saturday, 21 October 2017

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

Music: എസ് ബാലകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ
Raaga: ചാരുകേശി
Film/album: ഗോഡ്‌ഫാദർ
.......................................................

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെയകലെ എവിടെയോ
നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

നീലമേഘമേ നിന്റെയുള്ളിലെ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീർക്കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിൻ കേഴും മനം
ഏതേതോ കനവിന്റെ
കനിവിന്റെ തീരങ്ങളിൽ
നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവിൽ നീ യാത്രയാകയോ
നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായ് അലിയുന്നു നിൻ
ചിരിയുണ്ണുവാൻ കിളിമാനസം
ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

No comments:

Post a Comment