ശ്യാം
ചുനക്കര രാമൻകുട്ടി
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ലൗ സ്റ്റോറി
സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്നു ആടിടുന്നല്ലോ
ശോകം കൂടു വിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ
ഇലഞ്ഞികൾ പൂത്തു ഇളം തെന്നൽ വീശി (2)
അഴകേ അരികിൽ വരുമോ നീയും ഒന്നായ് വാഴുവാൻ
ഐ ലവ് യൂ ഐ ലവ് യൂ
ഐ ലവ് യൂ ഐ ലവ് യൂ (സ്നേഹം...)
വ്രീളാവതിയായ് ഒരു പൂനിലാവിൽ
നിറമാല ചാർത്താൻ ഒഴുകി നീ വന്നു (2)
മധുരപ്രതീക്ഷ മലർ ശയ്യ തീർത്തു
അധരം നിറയെ മധുരം തരുവാൻ
പൊന്നും തേരിൽ വാ (സ്നേഹം...)
സ്നേഹാംഗനയായ് മൃദുഹാസമായ്
മണിവീണ മീട്ടാൻ ഒരുങ്ങി ഞാൻ വന്നു (2)
കനകകിനാവിൻ കതിർ നുള്ളുവാനായ്
വധുവായ് വരുമോ തരുമേ ഞാനും
പൊന്നിൻ താലിയും (സ്നേഹം...)
No comments:
Post a Comment