Tuesday, 3 October 2017

സ്വയം മറന്നുവോ പ്രിയംകരങ്ങളേ 

രാജാമണി
ബിച്ചു തിരുമല
എം ജി ശ്രീകുമാർ
വെൽക്കം ടു കൊടൈക്കനാൽ

സ്വയം മറന്നുവോ പ്രിയംകരങ്ങളേ 
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയിൽ
അകലെയേതോ നീർച്ചോലയിൽ
കാലം നീരാടിയോ

കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളിൽ
മാനസങ്ങൾ ഒന്നാകുമെങ്കിൽ മധുരം ജീവിതം ( സ്വയം..)

പൂവിൻ താളിലൂറും മഞ്ഞു കണമാകുവാൻ (2)
മഞ്ഞു നീരിന്റെ വാർചിന്തു നൽകാൻ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകിൽ നാടകം (സ്വയം..)

No comments:

Post a Comment