ലാളനം (1996)
ഗിരീഷ് പുത്തഞ്ചേരി
എസ് പി വെങ്കിടേഷ്
കെ ജെ യേശുദാസ്
സ്നേഹലാളനം മൂകസാന്ത്വനം
കരിയും മനസ്സിന്‍ മരുവില്‍
വെറുതെ പൊഴിയും മഴയോ
മേഘരാഗമോ മിഴിനീര്‍ത്തുള്ളിയോ
അലിവിന്‍ തേങ്ങലോ...
(സ്നേഹലാളനം)
പാതിമാഞ്ഞുവോ പുലര്‍കാലതാരകം
ദൂരെ ദൂരെയോ ചിരമോഹസംഗമം
ജീവനില്‍ പൂവിടും സ്നേഹദീപകം
ആര്‍ദ്രമായ് ചാരുമീ നീലജാലകം
ഇനി നൊമ്പരങ്ങളോടെ നമ്മള്‍ തിരയുമ്പോള്‍
(സ്നേഹലാളനം)
കൂടണഞ്ഞുവോ പകല്‍മാഞ്ഞ വേളയില്‍
ശോകസാന്ദ്രമായ് ഇതള്‍മൂടുമോര്‍മ്മകള്‍
പാടവെ പാതിയായ് രാഗസാധകം
നെഞ്ചിലെ വിങ്ങലായ് പ്രാണപഞ്ചമം
ഒരു കൈക്കുടന്ന ചോര്‍ന്നുവീഴും ജലതീര്‍ത്ഥം
(സ്നേഹലാളനം)
No comments:
Post a Comment