Monday, 2 October 2017

രാവേറെയായ് പൂവേ

വിദ്യാസാഗർ
ഗിരീഷ് പുത്തഞ്ചേരി
മധു ബാലകൃഷ്ണൻ
റോക്ക് ൻ റോൾ

രാവേറെയായ് പൂവേ
പൊൻ ചെമ്പനീർ പൂവേ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണർന്നുവോ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ
ഓ.. ഓ..ഓ..(രാവേറെ...‌)

നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോംപോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം... 
( രാവേരെയായ്..)

കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം..(രാവേറെയായ്...)

No comments:

Post a Comment