Monday, 2 October 2017

ശിശിരകാല മേഘ മിഥുന രതിപരാഗമൊ

കീരവാണി
എം ഡി രാജേന്ദ്രൻ
പി ജയചന്ദ്രൻ
കെ എസ് ചിത്ര
ദേവരാഗം

ശിശിരകാല മേഘ മിഥുന രതിപരാഗമൊ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ
സ്പന്ദനങ്ങളിൽ രാസ ചാരുത
മൂടൽ മഞ്ഞല നീർത്തി ശയ്യകൾ
ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ ( ശിശിരകാല..)

ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിര..)

ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൽ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിര...)

No comments:

Post a Comment