Saturday, 21 October 2017

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

Music: എസ് ബാലകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ
Raaga: ചാരുകേശി
Film/album: ഗോഡ്‌ഫാദർ
.......................................................

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെയകലെ എവിടെയോ
നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

നീലമേഘമേ നിന്റെയുള്ളിലെ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീർക്കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിൻ കേഴും മനം
ഏതേതോ കനവിന്റെ
കനിവിന്റെ തീരങ്ങളിൽ
നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവിൽ നീ യാത്രയാകയോ
നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായ് അലിയുന്നു നിൻ
ചിരിയുണ്ണുവാൻ കിളിമാനസം
ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

ഇലകൊഴിയും ശിശിരത്തില്‍

Music: മോഹൻ സിത്താര
Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
Singer: കെ ജെ യേശുദാസ്
Raaga: മിശ്രശിവരഞ്ജിനി
Film/album: വർഷങ്ങൾ പോയതറിയാതെ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഉം ..ഉം...ഉം...ഉം..ഉം.....
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)


പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

ഹരിമുരളീ രവം

Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Raaga: സിന്ധുഭൈരവി
Film/album: ആറാം തമ്പുരാൻ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

മധുമൊഴി രാധേ നിന്നെ തേടി... (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)

നഗുമോ ഓ മു ഗനലേ

ഗാനം : നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി .....
സിനിമ : ചിത്രം
ഗാനരചന : ത്യാഗരാജ കീര്‍ത്തനം
സംഗീതം : കണ്ണൂര്‍ രാജന്‍
ഗായകർ : നെയ്യാറ്റിന്‍കര വാസുദേവന്‍,എം.ജി.ശ്രീകുമാര്‍
വർഷം : 1988
........................................................................................................

മ് മ് മ് മ് മ് മ് ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ നാ നാ നാ നാ
സഗമപനിസാ
സനിധപമഗരിനി സാ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി നാ ആ ആ തെലിസി
നഗരാജാ
ആ ആ ആ ആ ആ ആ ആ ആ ആ
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ
ജഗമേലേ
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ
ഗമനിധപമ ഗരിനിസാ ഗാമ നഗുമോ
നിസഗമപനി സഗരിനിസാ നിധമപ ഗരിനിസാ ഗാമ നഗുമോ
നിധപമ ഗരിസനി സഗമപ ഗമപനി സമമഗ ഗരിരിസ
ധനിധപ മപനിധ പമഗരി നിസഗമ നഗുമോ ഓ
നിസ നിനിസ നിനിസ നിനിസസ നിനിസ നിനിസ
നിധപമ പനിസ ഗമ ഗമ പനിസ നിസഗമ പനിസ
മഗരിസനിധപ മഗാ മ പനിസ
നിധപമഗരി സനി സഗമപ പനിസ
പനിസ ഗരിസ നിധപമനിസ
നിസ നിസ നിസ നിസ നിസ നിസ
നിധപമനിസ
ഗാമപനിസ
സഗമപനിസ
ഗമപനിസഗാ
മപനിസഗമാ
പനിസഗമപാ
ഗരിനിസ നിധമപ
ഗരിനിസ ഗരിനിസ നിധമപ ഗരിനിസ
നിധപമ ഗരിനിസ
ഗരിസ നിധപ
ഗരിസ നിധപ
ഗരിസ ഗരിസ നിധപ
ഗരിസ നിധപ ഗരിസാ ഗാ മ പമഗരിസനി
സാ ഗാ പമഗരിസനി
സാ ഗമഗരിസനി
സഗ മപമ ഗമ പനിപ മപ നിസനിപാപ നീ നിസ
സനിസ നിധപമ പാപ നി നിനിസ നിധപമ പാപ പ സനിധപമ
ഗമ പനിപാ പ പപ നിസനി നി പനി സരിസ
ഗഗഗ രിരിരി സസസ ഗരിസനിധപ
രിരിരി സസസ രിസനിധപമ ഗഗഗ ഗമപനിസഗമമ
ഗരിസ പസ നിധപ ഗരി സഗമ നഗുമോ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ ആ ആ ആ ആ ആ ആ

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും
(ശ്രീലതികകൾ)

ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
പോരിതെൻ തരള നാദമായ്‌
മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ
സരിമപനിസരി രിമപനി സരിമപ ..
ആ.. ആ. ആ..
(ശ്രീലതികകൾ)

ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പോരിതെൽ കരളിലാകവേ
മലയസാനുവിൽ നിറ നിലാവുപോൽ വരിക
ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പമരി പമരിസ പമരിസനി പമരിസനിപ
പമരിസനിപമ പമരിസനിപമസ..
ആ.. ആ.. ആ..
(ശ്രീലതികകൾ)

സ്വാമിനാഥ പരിപാലയാ സുമാം

സ്വാമിനാഥ (Swaminadha)
ചിത്രം:ചിത്രം (Chithram)
രചന:മുത്തുസ്വാമി ദീക്ഷിതര്‍
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍
...........................................................................

ആ  ആ  ആ  ആ  ആ  ആ  ആ  ആ

സ്വാമിനാഥ പരിപാലയാ സുമാം
സ്വാമിനാഥ പരിപാലയാ സുമാം
സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

വാമദേവ പാര്‍വ്വതി ആ ആ ആ ആ
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാരിജാസ് ത്ര സമ്മോഹിതാകാര

സാ രിഗമപനി പപമമ രിരിസരി സാ
സാ രിഗമപനി പപമമ രിരിസരി സാ
മ ഗപമനി പമഗമ രിരിസനി
സരിഗമാ പ ഗമ പസാനി പമരിരി സാ
രിസനിപ സനിപമ നിപമരിരി
സരിഗമ പസനി സരി സ നിപമരി സാ
രിസസനിനി പപമമ രിരിസനി
സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി

സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ ആ  ആ  ആ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ
ഭൂമി ജലാഗ്നി വായു ഗഗന കിരണ ബോധരൂപ നിത്യാനന്ദ കരണ

സാ രിഗമപനി പപമമ രിരിസരി സാ
സാ രിഗമപനി പപമമ രിരിസരി സാ
മ ഗപമനി പമഗമ രിരിസനി
സരിഗമാ പ ഗമ പസാനി പമരിരി സാ
രിസനിപ സനിപമ നിപമരിരി
സരിഗമ പസനി സരി സ നിപമരി സാ
രിസസനിനി പപമമ രിരിസനി
സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി

സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

ദേവസഭാതലം രാഗിലമാകുവാൻ

Music: രവീന്ദ്രൻ
Lyricist: കൈതപ്രം ദാമോദരൻ
Singer: കെ ജെ യേശുദാസ്രവീന്ദ്രൻ
Raaga: രാഗമാലിക
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
................................................................................

ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം സ്വാഗതം
സരിഗമപ രിഗമപധ ഗമപധനി മപധനിസ
സനിധപ മഗരി സ സ - ഷഡ്ജം

സരിഗമപധ സരിഗമപധനിസ
സനിധപമപ സനിധപമഗരിസ സ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം

ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി
ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം

സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരകസ്വരം...
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം

ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം
സരിഗമപധനിസ ഗരിസനിധപധനി
മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം
മമമ മനിധപ പപപ...
മഗരി നിനിനി രിഗമ പപപ - പഞ്ചമം

പ മപ സപ നിധപ പ പ പ പ
പഞ്ചമം വസന്തകോകിലസ്വനം
സ്വനം കോകിലസ്വനം
വസന്തകോകിലസ്വനം

ധനിസ പധനി മപധ ഗമപ രിഗമപ
ധനിസനി ഗരിസനിധ പമഗ മപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാം
മണ്ഡൂകമന്ത്രം ധൈവതം...
അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം...
സരിഗമപധനിസ ധനിസ പധനിസ
മപധനിസ ഗമപധ നിനി - നിഷാദം

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
ഏകമായൊഴുകും ഗംഗാപ്രവാഹം

ധിടിധിടി ധാകിധിടി ക്‍ട്ധധിടി ധാകിധിടി
ക്‍ട്ധധിടി ക്‍ട്ധധിടി ക്‍ട്ധധിടി ധാകിധിടി
കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്
ധിടികതധാങ്ധാങ്ധാങ്....

അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ
മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ
മരിസനിപ രി രിസനിപമ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപ സനിഗമരി നിപമരിമ
സനിപമരി നിപമരിസ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
സംഗീതം...... സംഗീതം......


ഭാവയാമി പാടുമെന്റെ

Music: ശരത്ത്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ശരത്ത്
Year: 2009
Film/album: മേഘതീർത്ഥം
...........................................................

ആ...ആ...ആ...ആ...

തോം തനന നം തൊം തൊം....
തോം തനന നം തൊം തൊം...
തോം തനന നം തൊം തൊം തോം...(3)

അനന്ത ഗംഭീര സിന്ധോത്‌സമാനം...
അനേക ജന്മാർ‌ജിത പുണ്യലഭം...
സത്‌ സംഗീത കലാ സ്വരൂപം...
ഉപാസനീയം പുരുഷാർധകംശം..

ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ
പ്രാണ പഞ്ചമങ്ങൾ..പ്രണവ സാന്ദ്രമാകും...
ആദിബോധസാധകം... ആത്മരാഗസമർപ്പണം...
ഈ.......സംഗീതം....സാഫല്യം...
സരിഗപധ...സഗമപനിസ...നിരിഗമ ധനിരി...
ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
നാദഗോപുരങ്ങൾ തീർത്ത വേദ പൗർ‌ണ്ണമിയിൽ...

ആ.....ആ.....ആ.....ആ.....

കല്പാന്ത കാലാതീത സംഗീത പുണ്യം നേടുവാൻ...തുഴയാം...
ആ.....ആ.....ആ.....
കല്പാന്ത കാലാതീത സംഗീത പുണ്യം നേടുവാൻ...തുഴയാം...
മനസ്സേ......
ധ്വനിതരള വരിശകളിൽ അതുലദല കലവിരിയും ഇരുളിലൊരു
വീണാ നാദം കേൾക്കാമോ...
സ്നേഹോദാരം പാടാമോ...
ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു...
മുറുകുമീ ലയമിതാ കാറ്റാകുന്നു...

ഗഗഗ സഗഗ ..നിഗഗഗ ..പഗഗ ..മഗഗ ..ഗഗഗ ..സനിപമഗസ
സസസ നിസസ. . പസസ മസസ ..ഗസസ ..സസസ..നിപമഗസനി ...
രിനിനി പനിനി മനിനി ഗനിനി സനിനി നിനിനി പമഗസനിസ ..
നിസഗമപനിസഗസ...
സരിഗപധസ ഗപസരിസ...
സഗമപനിസ നിപമഗസ....സഗമപനിസ നിപമഗസ
സസസ നിസസ സ .. രിരിരി നിരിരി മ ..
ഗഗഗ രിഗഗ രി ..
മമമ ഗമമ രി ..
ഗരിസ രിസനിസ .. രിസനി സനിധരി ..നിധപ ധപമ ..
ഗരിസ രിസനി സനിസ ...
ഗരിസ രിസനി സനിസ നിധപ ...
ഗരിസനിധപ മഗരിസ നിസ ..

സരി ..സഗ ..സമ..സപ ..
സരി ..സഗ..സപ ..സധ ..
മനി .. പസ.. പഗ ..പധ ..
പമഗരിസനിധപ ...
ഗരിസനിധപമഗ ..
സനിധപമഗരിസ ...
സരിഗ രിഗമ ഗമപ മപധ പധനി ധസരി ...

ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ
പ്രാണ പഞ്ചമങ്ങൾ..പ്രണവ സാന്ദ്രമാകും...
ആദിബോധ സാധകം... ആത്മരാഗ സമർപ്പണം...
ഈ.........സംഗീതം.. സാഫല്യം..
സരിഗപധ...സഗമപനിസ...നിരിഗമ ധനിരി..
ഭാവയാമി പാടുമെന്റെ ജീവനാടികളിൽ....
നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ

ഹരീ......

തൊംകിടതക തംകിടതക തകതികു...[ജതി]

ആ...ആ...ആ...ആ.....

സംക്രമ സന്ധ്യയിൽ സൂര്യനു പതാകം തരും സ്വരജതിയിൽ
ഹൃദയാഞ്ജലി കൊണ്ടൊരു രാഗം...
പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ...
ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും...
ഈ പ്രണവഗീതം പോര ..ഈ തപനജന്മം പോര...
ശ്യാമ ഭജനം തളരവെ...
ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ ..
ശ്രുതിമധുരിതമാം ശ്രാവണ തംബുരുവാകുക ജന്മം...

സസസ.....
[സ്വരങ്ങൾ]


Tuesday, 3 October 2017

എന്തിനു വേറൊരു സൂര്യോദയം

രവീന്ദ്രൻ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ശുദ്ധധന്യാസി
മഴയെത്തും മുൻ‌പേ

എന്തിനു വേറൊരു സൂര്യോദയം (2)
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം (2)
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം

നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ ( എന്തിനു...)

ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ ( എന്തിന്നു...)

യാത്രയായീ യാത്രയായീ

കൈതപ്രം ദാമോദരൻ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
ദേശാടനം

യാത്രയായീ യാത്രയായീ
കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി തൻ
ദേശാടന വേളയായി
അനുഗ്രഹിക്കൂ.. അമ്മേ.. അനുവദിക്കൂ
പോകാനനുവദിക്കൂ 
(യാത്രയായി..)

പദചലനങ്ങൾ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ (2)
ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ (2)
വചനം മന്ത്രങ്ങളാകണേ 
(യാത്രയായീ...)

നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ (2)
നിത്യ കർമ്മങ്ങൾ സാധനയാകണേ (2)
ജന്മം സമ്പൂർണ്ണമാകേണമേ 
(യാത്രയായീ...)

വികാര നൗകയുമായ്

രവീന്ദ്രൻ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
അമരം

വികാര നൗകയുമായ്
തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു..
രാക്കിളി പൊൻമകളേ... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം.... പിൻവിളിയാണോ....

വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ...
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ..
തീരവും പൂക്കളും കാണാ കരയിൽ
മറയുകയായിരുന്നോ...
രാക്കിളി പൊൻമകളേ.... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു...
എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ
ജന്മം പാഴ്‌മരമായേനേ...
ഇലകളും കനികളും മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ....
രാക്കിളി പൊൻമകളേ.... നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും

ജോൺസൺ
ഗിരീഷ് പുത്തഞ്ചേരി
കെ ജെ യേശുദാസ്
മിന്മിനി
Raaga: ശുദ്ധധന്യാസി
മേലേപ്പറമ്പിൽ ആൺ‌വീട്

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും
കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളി നോക്കവേ (വെള്ളിത്തിങ്കൾ..)

കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
നീയെന്റെ ലോലലോലമാ മുൾപ്പൂവിലെ
 മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ (വെള്ളിത്തിങ്കൾ..)

നാടോടിക്കിളി പാടും നാവേറിന്നീണവും
നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
നാലില്ലം തൊടി നീളെ മേയും പൂവാലിയും
പേരാൽ പൂങ്കുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ (വെള്ളിത്തിങ്കൾ..)

വരുവാനില്ലാരുമിങ്ങൊരുനാളുമീ

എം ജി രാധാകൃഷ്ണൻ
മധു മുട്ടം
കെ എസ് ചിത്ര
മണിച്ചിത്രത്താഴ്

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ

വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും 
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു..

വടക്കുനിന്നു പാറിവന്ന വാനമ്പാടി

KL Sreeram
Madhu Balakrishnan
Gireesh Puthenchery

വടക്കുനിന്നു പാറിവന്ന വാനമ്പാടി
പെണ്ണാളേ
ചിറ്റോളം കൊഞ്ചുംനേരം
പുന്നാരം ചൊല്ലാനായി കൂടെപ്പോരാമോ
(വാടാമല്ലിപ്പൂവും)
കളിയോടം തുഴയുമ്പം കടക്കണ്ണിനാലേ
തേടുന്നതാരെ
കരുമാടിക്കടവത്തു ചിരിമുത്തു തൂകി
കൂടാമോ ചാരെ
കളമൊഴി
തിത്താരക്കാവില്‍ നിന്നെത്തേടി ഞാന്‍
(വാടാമല്ലിപ്പൂവും)

കായല്‍ പോലെയുണരൂ
സ്നേഹമോലും സവിതേ
തൂവല്‍മേട്ടിലലിയൂ
കൂടു തേടും കലികേ
പുലരൊളിയേ കുളിരലകള്‍
കളിവഞ്ചി തുഴയാന്നരികിലെത്താന്‍
തുണയായിക്കഴിയാന്‍ ഒരുങ്ങി നിര്‍ത്താം
(വാടാമല്ലിപ്പൂവും)

ഓ....

ശലഭം പോലെയലയും
മോഹമേറും ഹൃദയം
തടവും താണ്ടിയണയും
പാട്ടിലേറും മധുരം
കിളിമൊഴിയേ നിറയഴകേ
തിരപോലെ തഴുകാന്‍ തിടുക്കമായി
കരളാകെ നിറയാന്‍ ഒരുക്കമായി
(വാടാമല്ലിപ്പൂവും)

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ

മോഹൻ സിത്താര
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
സാന്ത്വനം

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3)
നീലപ്പീലിക്കണ്ണും
പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ

ഉണ്ണീ വാവാവോ പൊന്നുണ്ണീ
വാവാവോ 
ഉണ്ണീ വാവാവോ വാവേ വാവാവോ

മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ
തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി
വരൂ
വാവാവോ പാടി വരൂ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ 
ഉണ്ണീ വാവാവോ
വാവേ വാവാവോ

ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ്
തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം
കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം
മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
(2)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ
പൂഞ്ചേലാടാലോ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ 
ഉണ്ണീ വാവാവോ വാവേ വാവാവോ

വടക്കുനിന്നു പാറിവന്ന വാനമ്പാടി

ബോംബെ രവി
യൂസഫലി കേച്ചേരി
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ഗസൽ

വടക്കുനിന്നു പാറിവന്ന വാനമ്പാടി
കൂടൊരുക്കി കാത്തിരിപ്പൂ
നിന്നെയു തേടി
വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമൽ ഖൽബു
നേടി
(വടക്കുനിന്ന്...)
അഹഹ.. ആഹഹ..ഓഹഹോ ഓഹഹോ

നിൻ ചൊടിയിൽ പിറന്നത് ശൗവ്വാൽ
മാസം
നിൻ മുടിയിൽ അസർമുല്ലപ്പൂവിൻ വാസം
നിൻ മിഴിയിൽ പ്രേമത്തിൽ
പൂത്ത കിനാവ്
നിൻ ചിരിയിൽ മൊഞ്ചുള്ള
കനകനിലാവ്

(വടക്കുനിന്ന്...)

നീയരികിൽ പാറിവന്ന നാളു
തുടങ്ങി
നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി
ആ.. ആ..
മെഹബൂബിൻ മാറിൽ (2)
മുഖംചായ്‌ച്ചു മയങ്ങി
ജന്നത്തുൽഫിർ‍ദൗസും കണ്ടു
മടങ്ങി

(വടക്കുനിന്ന്...)

വാൽക്കണ്ണെഴുതിയ മകരനിലാവിൽ

എസ് പി വെങ്കിടേഷ്
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
Raaga: ആനന്ദഭൈരവി
പൈതൃകം

വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2)
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

നാലുകെട്ടിന്നുളിൽ മാതാവായ് ലോകം
താതനോതും മന്ത്രവുമായ് ഉപനയനം വരമേകി
നെയ് വിളക്കിൻ പൊൻനാളം മംഗളമരുളുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടി ഉലയുകയായ് നൂപുരമുണരുകയായ് (2)
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും

അലക്സ് പോൾ
എസ് ബാലകൃഷ്ണൻ
ബിച്ചു തിരുമല
ജാസി ഗിഫ്റ്റ്
അൻവർ സാദത്ത്
2 ഹരിഹർ നഗർ
 

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..)

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലി പുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലി തുമ്മിയാല്‍ മല വീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം
മേടു പലതും കാട്ടിയിതിലെ പായുമൊരു
പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ‍(ഉന്നം മറന്നു..)

ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)

ഊഞ്ഞാലാ..ഊഞ്ഞാലാ

 വി ദക്ഷിണാമൂർത്തി
പി ഭാസ്ക്കരൻ
കെ ജെ യേശുദാസ്
പി സുശീല
വീണ്ടും പ്രഭാതം

ഊഞ്ഞാലാ..ഊഞ്ഞാലാ...ഊഞ്ഞാലാ..ഊഞ്ഞാലാ...
ഓമനക്കുട്ടന്നൊലോലം കുളങ്ങരെ താമരവലയം കൊണ്ടൂഞ്ഞാലാ..
താനിരുന്നാടും പൊന്നൂഞ്ഞാലാ..
ഊഞ്ഞാലാ..ഊഞ്ഞാലാ...

പകലാം പൈങ്കിളി പോയ് മറഞ്ഞു..പടിഞ്ഞാറെ കുന്നത്തു പോയ് മറഞ്ഞു..
അമ്പിളി തുമ്പിക്കും മക്കൾക്കും മാനത്തെ തുമ്പകുടത്തിൻ മേലൂഞ്ഞാലാ..
ഊഞ്ഞാലാ..ഊഞ്ഞാലാ...

കാർത്തിക നക്ഷത്രം വീണുറങ്ങി..കാറ്റും കാറും വീണുറങ്ങി..
നാളെ വെളുക്കുമ്പോൾ നാലും കൂട്ടിൽ ചോറൂണ്..
ഊഞ്ഞാലാ..ഊഞ്ഞാലാ...

ഇന്നെന്റെ കണ്ണനുറങ്ങേണം..കണ്ണാരം പൊത്തിയുറങ്ങേണം..
വെള്ളകിഴക്കു വിരിക്കുമ്പോൾ അയലത്തെ അല്ലിമലർക്കാവിൽ ആറാട്ട്..
ഊഞ്ഞാലാ..ഊഞ്ഞാലാ...
ഓമനക്കുട്ടന്നൊലോലം കുളങ്ങരെ താമരവലയം കൊണ്ടൂഞ്ഞാലാ..
താനിരുന്നാടും പൊന്നൂഞ്ഞാലാ..
ഊഞ്ഞാലാ..ഊഞ്ഞാലാ...

തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള

........................................................................

ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
തേരി ബാഹോം മേം അബ് ഗുസ്‌രേ,,,

തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
തേരാ ജല്‍‌വാ സുഭാനള്ളാ
കഭി ഷബ്‌നം കഭി ഷോലാ
മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]
ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
കിസ് ബാത് കാ ശര്‍‌മാനാ
തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
ന ചലേഗാ ബഹാനാ
ഹുസ്‌ന് ലാജവാബ് ഹേ
ഹുസ്‌ന് ലാജവാബ് ഹേ
ഖുലീ ഹുയീ കിതാബ് ഹേ
ഖുലീ ഹുയീ കിതാബ് ഹേ
പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
ഹം നഹി ബേഗാനേ മാനേ യാ ന മാനേ
ഹം തേരേ ദീവാനേ   [ തൂ ബഡി ]
ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
യേ അദായേ കമാല്‍ ഹേ..
ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...
ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
തൂ ഹോഠോം സേ പിലാ ദേ
രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
തൂ ഗുല്‍ നയാ ഖിലാ ദേ
യേ അദായേ കമാല്‍ ഹേ
യേ അദായേ കമാല്‍ ഹേ
യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ്

ഇളയരാജ
ഒ എൻ വി കുറുപ്പ്
എസ് ജാനകി
Raaga: കാപി
ഓളങ്ങൾ

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌(2)
ആകാശപ്പൊന്നാലിന്നിലകളെ ആയത്തിൽ തൊട്ടേ വരാം‌(2)
തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌(2) (തുമ്പീ...)‌

മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ‌ തൊടാം‌(2)
ഗന്ധർവ്വൻ‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ട തണലിൽ(2)
ഊഞ്ഞാലേ...പാടാമോ...ഊഞ്ഞാലേ പാടാമോ...
മാനത്തു മാമൻ‌റെ തളികയിൽ മാമുണ്ണാൻ പോകാമൊ നമുക്കിനി
(തുമ്പീ വാ)

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേൻ‌തുള്ളിയായ് (2)
കൽക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലിൽ (2)
ഊഞ്ഞാലേ...പാടിപ്പോയ്...ഊഞ്ഞാലേ പാടിപ്പോയ്
ആക്കയ്യിൽ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ..
(തുമ്പീ വാ )

തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍

എസ് പി വെങ്കിടേഷ്
ഷിബു ചക്രവർത്തി
കെ ജെ യേശുദാസ്
കെ എസ് ചിത്ര
ധ്രുവം

ആ. ആ‍..
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
(തുമ്പിപ്പെണ്ണേ)

ആ.. ആ..

കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍പ്പൂ
കുറുമൊഴിമുല്ലപ്പൂത്തോപ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
പൊന്നും തരിവള മിന്നുപുടവയുമൊന്നും ഇല്ലാഞ്ഞോ
എന്തെന്‍‌പ്രിയതമനൊന്നെന്‍‌മുന്നിലിന്നും വന്നില്ല
പൊന്നും തരിവള മിന്നുപുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ..
കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി

(തുമ്പിപ്പെണ്ണേ)

കനകനിലാവന്റെ കായലില്‍ കടവില്‍ കുടമുല്ലപൂക്കും
പുവനയമിഴിയാളെ കൊണ്ടുപോരാന്‍
പനിമതിപൊന്‍‌തേരും പോകും
പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാം
കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂഞാന്‍
ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍‌കൊടിപോരും

കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ.

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി

ജോൺസൺ
കൈതപ്രം ദാമോദരൻ
കെ ജെ യേശുദാസ്
സമൂഹം

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )

പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )

കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)

താഴമ്പൂ മുടിമുറിച്ച്‌

Movie: Devaragam (1996)
Music: MM Keeravani
Lyrics: MD Rajendran
Singers: KS Chithra, Sujatha

Thaazhampoo Mutimutichch
Pathinettu Muzham Chaela Njorinjututhth
Vellichittaninj Mookkuththiyaninj
Makalorung Manamakalorung (Thaazhampoo)

Kannuthattaathirunneetaan Kavil Poovin
Mashithaechchorung (2)
Varamanjal Kuri Chaarththiyorung
Vaasanappoo Chootiyorung
O...O.. O.... (Thaazhampoo..)

Karpoora Deepaththin Olipoale
Chutum Narumanam Choriyaenam (2)
Pon Thampuruvil Sruthi Poale
Nanmakal Ninnil Nirayaenam
O...O.. O.... (Thaazhampoo..)

Graamaththin Aiswarya Vilakkaayee
Nee Valamkaal Vachchu Kayarumpoal (2)
Deerkha Sumamgali Nin Chuntil...
Daevi Manthrangal Vitaraenam
O..O..O. (Thaazhampoo..)

താരും തളിരും മിഴി പൂട്ടി

ഔസേപ്പച്ചൻ
ഭരതൻ
കെ ജെ യേശുദാസ്
ലതിക
Raaga: ശുദ്ധധന്യാസി
ചിലമ്പ്

താരും തളിരും മിഴി പൂട്ടി

താഴെ ശ്യാമാംബരത്തിൻ നിറമായി

ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം

താവക നിൻ താരാട്ടുമായ്‌

ദൂരെയേതൊ കാനനത്തിൽ

(താരും തളിരും)

പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌

പുത്തിരി താളതിൽ കൊത്തിയപ്പോൾ

ആ..ആ..ആ..ആ.(2)

കാൽ തള കിലുങ്ങിയോ

എന്റെ കണ്മഷി കലങ്ങിയോ(2)

മാറത്തെ മുത്തിന്നു നാണം വന്നോ

ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ

[താരും തളിരും]

തന്നാരം പാടുന്ന സന്ധ്യക്കു

ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും (2)

തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ (2)

മഞ്ഞ പ്രസാദത്തിൽ ആറാടി

വരു കന്യകെ നീ കൂടെ പോരു

(താരും തളിരും)

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെൻ
തീരമില്ലയോ
(തരളിത രാവിൽ)

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും
സ്വപ്നം
കിളികളും പൂക്കളും നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ
പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)

ഉണരൂ
മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളിൽ തഴുകുമെൻ
കേളിയിൽ
കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ
തീരമില്ലയോ
(തരളിത രാവിൽ)

സൂര്യമാനസം
കൈതപ്രം ദാമോദരൻ
കീരവാണി
കെ ജെ യേശുദാസ്

തങ്കത്തോണി തെൻമലയോരം കണ്ടേ

ജോൺസൺ
കൈതപ്രം ദാമോദരൻ
കെ എസ് ചിത്ര
മഴവിൽക്കാവടി

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ (തങ്കത്തോണി...)

തിന കൊയ്യാപ്പാടത്തു കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം (2)
നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും ഓ....... (തങ്കത്തോണി...)

പൂമാലക്കാവിൽ തിറയാടും നേരം
പഴനിമലക്കോവിലിൽ മയിലാടും നേരം (2)
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപ്പോയീ  ഓ..... (തങ്കത്തോണി...)

താമരപ്പൂവിൽ വാഴും ദേവിയല്ലോ

ബേണി-ഇഗ്നേഷ്യസ്
ഗിരീഷ് പുത്തഞ്ചേരി
എം ജി ശ്രീകുമാർ
ചന്ദ്രലേഖ

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ (2)

നിന്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2)
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ(2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ് (താമരപ്പൂവിൽ...)

നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം (2)
നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ(2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗതംബുരുവിൽ നീ ഭാവ പഞ്ചമമായ് (താമരപ്പൂവിൽ...)

തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ

ആ...ആ... ആ ......
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം 
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ 
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
ഓ..ഓ..ഓ..... 
(കറുകവയല്‍ കുരുവീ ....)

നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരു പിടി അവിലിന്‍ കഥ പോലിവളുടെ പരിണയ കഥ പറഞ്ഞു (2)
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...
(കറുകവയല്‍ കുരുവീ ....)

പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറുപുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും (2)
അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..
(കറുകവയല്‍ കുരുവീ ....)