Saturday, 21 October 2017

നീർപ്പളുങ്കുകൾ ചിതറി വീഴുമീ

Music: എസ് ബാലകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ
Raaga: ചാരുകേശി
Film/album: ഗോഡ്‌ഫാദർ
.......................................................

നീർപ്പളുങ്കുകൾ ചിതറി വീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെയകലെ എവിടെയോ
നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

നീലമേഘമേ നിന്റെയുള്ളിലെ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീർക്കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിൻ കേഴും മനം
ഏതേതോ കനവിന്റെ
കനിവിന്റെ തീരങ്ങളിൽ
നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവിൽ നീ യാത്രയാകയോ
നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായ് അലിയുന്നു നിൻ
ചിരിയുണ്ണുവാൻ കിളിമാനസം
ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

ഇലകൊഴിയും ശിശിരത്തില്‍

Music: മോഹൻ സിത്താര
Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
Singer: കെ ജെ യേശുദാസ്
Raaga: മിശ്രശിവരഞ്ജിനി
Film/album: വർഷങ്ങൾ പോയതറിയാതെ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഉം ..ഉം...ഉം...ഉം..ഉം.....
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)


പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

ഹരിമുരളീ രവം

Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Raaga: സിന്ധുഭൈരവി
Film/album: ആറാം തമ്പുരാൻ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

മധുമൊഴി രാധേ നിന്നെ തേടി... (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)

നഗുമോ ഓ മു ഗനലേ

ഗാനം : നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി .....
സിനിമ : ചിത്രം
ഗാനരചന : ത്യാഗരാജ കീര്‍ത്തനം
സംഗീതം : കണ്ണൂര്‍ രാജന്‍
ഗായകർ : നെയ്യാറ്റിന്‍കര വാസുദേവന്‍,എം.ജി.ശ്രീകുമാര്‍
വർഷം : 1988
........................................................................................................

മ് മ് മ് മ് മ് മ് ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ നാ നാ നാ നാ
സഗമപനിസാ
സനിധപമഗരിനി സാ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി നാ ആ ആ തെലിസി
നഗരാജാ
ആ ആ ആ ആ ആ ആ ആ ആ ആ
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു
ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ
ജഗമേലേ
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു
വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ
ഗമനിധപമ ഗരിനിസാ ഗാമ നഗുമോ
നിസഗമപനി സഗരിനിസാ നിധമപ ഗരിനിസാ ഗാമ നഗുമോ
നിധപമ ഗരിസനി സഗമപ ഗമപനി സമമഗ ഗരിരിസ
ധനിധപ മപനിധ പമഗരി നിസഗമ നഗുമോ ഓ
നിസ നിനിസ നിനിസ നിനിസസ നിനിസ നിനിസ
നിധപമ പനിസ ഗമ ഗമ പനിസ നിസഗമ പനിസ
മഗരിസനിധപ മഗാ മ പനിസ
നിധപമഗരി സനി സഗമപ പനിസ
പനിസ ഗരിസ നിധപമനിസ
നിസ നിസ നിസ നിസ നിസ നിസ
നിധപമനിസ
ഗാമപനിസ
സഗമപനിസ
ഗമപനിസഗാ
മപനിസഗമാ
പനിസഗമപാ
ഗരിനിസ നിധമപ
ഗരിനിസ ഗരിനിസ നിധമപ ഗരിനിസ
നിധപമ ഗരിനിസ
ഗരിസ നിധപ
ഗരിസ നിധപ
ഗരിസ ഗരിസ നിധപ
ഗരിസ നിധപ ഗരിസാ ഗാ മ പമഗരിസനി
സാ ഗാ പമഗരിസനി
സാ ഗമഗരിസനി
സഗ മപമ ഗമ പനിപ മപ നിസനിപാപ നീ നിസ
സനിസ നിധപമ പാപ നി നിനിസ നിധപമ പാപ പ സനിധപമ
ഗമ പനിപാ പ പപ നിസനി നി പനി സരിസ
ഗഗഗ രിരിരി സസസ ഗരിസനിധപ
രിരിരി സസസ രിസനിധപമ ഗഗഗ ഗമപനിസഗമമ
ഗരിസ പസ നിധപ ഗരി സഗമ നഗുമോ
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ ആ ആ ആ ആ ആ ആ

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും
(ശ്രീലതികകൾ)

ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
പോരിതെൻ തരള നാദമായ്‌
മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ
സരിമപനിസരി രിമപനി സരിമപ ..
ആ.. ആ. ആ..
(ശ്രീലതികകൾ)

ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പോരിതെൽ കരളിലാകവേ
മലയസാനുവിൽ നിറ നിലാവുപോൽ വരിക
ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പമരി പമരിസ പമരിസനി പമരിസനിപ
പമരിസനിപമ പമരിസനിപമസ..
ആ.. ആ.. ആ..
(ശ്രീലതികകൾ)

സ്വാമിനാഥ പരിപാലയാ സുമാം

സ്വാമിനാഥ (Swaminadha)
ചിത്രം:ചിത്രം (Chithram)
രചന:മുത്തുസ്വാമി ദീക്ഷിതര്‍
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍
...........................................................................

ആ  ആ  ആ  ആ  ആ  ആ  ആ  ആ

സ്വാമിനാഥ പരിപാലയാ സുമാം
സ്വാമിനാഥ പരിപാലയാ സുമാം
സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

വാമദേവ പാര്‍വ്വതി ആ ആ ആ ആ
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാമദേവ പാര്‍വ്വതി സുകുമാര
വാരിജാസ് ത്ര സമ്മോഹിതാകാര

സാ രിഗമപനി പപമമ രിരിസരി സാ
സാ രിഗമപനി പപമമ രിരിസരി സാ
മ ഗപമനി പമഗമ രിരിസനി
സരിഗമാ പ ഗമ പസാനി പമരിരി സാ
രിസനിപ സനിപമ നിപമരിരി
സരിഗമ പസനി സരി സ നിപമരി സാ
രിസസനിനി പപമമ രിരിസനി
സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി

സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ ആ  ആ  ആ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ
കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ
ഭൂമി ജലാഗ്നി വായു ഗഗന കിരണ ബോധരൂപ നിത്യാനന്ദ കരണ

സാ രിഗമപനി പപമമ രിരിസരി സാ
സാ രിഗമപനി പപമമ രിരിസരി സാ
മ ഗപമനി പമഗമ രിരിസനി
സരിഗമാ പ ഗമ പസാനി പമരിരി സാ
രിസനിപ സനിപമ നിപമരിരി
സരിഗമ പസനി സരി സ നിപമരി സാ
രിസസനിനി പപമമ രിരിസനി
സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി

സ്വാമിനാഥ പരിപാലയാ സുമാം
സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ
സ്വാമിനാഥ പരിപാലയാ സുമാം ആ  ആ  ആ  ആ

ദേവസഭാതലം രാഗിലമാകുവാൻ

Music: രവീന്ദ്രൻ
Lyricist: കൈതപ്രം ദാമോദരൻ
Singer: കെ ജെ യേശുദാസ്രവീന്ദ്രൻ
Raaga: രാഗമാലിക
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
................................................................................

ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം സ്വാഗതം
സരിഗമപ രിഗമപധ ഗമപധനി മപധനിസ
സനിധപ മഗരി സ സ - ഷഡ്ജം

സരിഗമപധ സരിഗമപധനിസ
സനിധപമപ സനിധപമഗരിസ സ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം

ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി
ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം

സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരകസ്വരം...
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം

ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം
സരിഗമപധനിസ ഗരിസനിധപധനി
മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം
മമമ മനിധപ പപപ...
മഗരി നിനിനി രിഗമ പപപ - പഞ്ചമം

പ മപ സപ നിധപ പ പ പ പ
പഞ്ചമം വസന്തകോകിലസ്വനം
സ്വനം കോകിലസ്വനം
വസന്തകോകിലസ്വനം

ധനിസ പധനി മപധ ഗമപ രിഗമപ
ധനിസനി ഗരിസനിധ പമഗ മപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാം
മണ്ഡൂകമന്ത്രം ധൈവതം...
അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം...
സരിഗമപധനിസ ധനിസ പധനിസ
മപധനിസ ഗമപധ നിനി - നിഷാദം

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
ഏകമായൊഴുകും ഗംഗാപ്രവാഹം

ധിടിധിടി ധാകിധിടി ക്‍ട്ധധിടി ധാകിധിടി
ക്‍ട്ധധിടി ക്‍ട്ധധിടി ക്‍ട്ധധിടി ധാകിധിടി
കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്
ധിടികതധാങ്ധാങ്ധാങ്....

അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ
മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ
മരിസനിപ രി രിസനിപമ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപ സനിഗമരി നിപമരിമ
സനിപമരി നിപമരിസ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
സംഗീതം...... സംഗീതം......