Tuesday, 30 August 2016

പാതിരാമഴയെതോ ഹംസഗീതം പാടി

Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ ജെ യേശുദാസ്
Film/album: ഉള്ളടക്കം

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)

കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
ചിമ്മിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)

ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)

അന്തിവെയിൽ പൊന്നുതിരും

Music:  ഔസേപ്പച്ചൻ
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ ജെ യേശുദാസ്,  സുജാത


ല ല ലാ ആ ആ ആ . . . ല ല ലാ ആ ആ ആ . . .
ഉം.. ഉം.. ഉം..ഉം.. ആ..ആ..ആ..

അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
മധുചന്ദ്രബിംബമേ..(അന്തിവെയിൽ)

കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
രാപ്പാടിയുണരും സ്വരരാജിയിൽ (2)
പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
ഇതുനമ്മൾ ചേരും സുഗന്ധതീരം..അന്തിവെയിൽ)

വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം (2)
കൗമാരമുന്തിരി തളിർവാടിയിൽ
കുളിരാർന്നുവല്ലോ വസന്തരാഗം....(അന്തിവെയിൽ)

Sunday, 28 August 2016

സിന്ദൂര ത്തിലകവുമായ്

Movie: Kuyiline Thedi
Singer: KJ Yesudas

പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ 

പധസ ധസരി സരി മരി മരി സധപ
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ (2)

രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ (2)
പ്രേമത്തിന്‍ കഥകളുമായ് പറന്നുവന്നു തെന്നലും 

പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ

സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ.... (1)
......................................................................................................

കരള് കരളുമായ്     മനസ്സു  മനസ്സുമായ് 
ആടിപ്പാടിച്ചേര്‍ന്നല്ലോ (2)

ഇളംകിളീ.... ഇണക്കിളീ... ഇനിയും നീ.. വരികില്ലേ
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ

സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ.... (1)
..........................................................................................................

കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു ഞാന്‍ 
ഗാനം പാടീ വന്നല്ലോ (2)

മരാളികേ... മനോഹരീ..  ഇനിയും നീ ..വരികില്ലേ
മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി 
പറന്ന് പറന്ന് വാ...

പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ


സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ (1)
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ (2)
പ്രേമത്തിന്‍ കഥകളുമായ് പറന്നുവന്നു തെന്നലും 

പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

ചിത്രം : മൂന്നാം പക്കം (1988)
രചന : ശ്രീകുമാരന്‍‌ തമ്പി
സംഗീതം : ഇളയരാജ
ആലാപനം : ജി. വേണുഗോപാല്‍
......................................................

ഉണരുമീ ഗാനം.... ഉരുകുമെന്‍ ഉള്ളം.. (2)
ഈ സ്നേഹലാളനം നീ നീന്തും സാഗരം  
......(ഉണരുമീ ഗാനം...)

കിലുങ്ങുന്നിതറകള്‍തോറും 
കിളിക്കൊഞ്ചലിന്‍റെ  മണികള്‍  (2)
‍മറന്നില്ലയങ്കണം നിന്‍ 
മലര്‍പ്പാദം പെയ്ത പുളകം (2) 

എന്നിലെ എന്നേ...  കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവിന്‍  എരിവെയിലിലും പൂക്കള്‍   
......(ഉണരുമീ ഗാനം...)

നിറമാലചാര്‍ത്തി പ്രകൃതി
ചിരികോര്‍ത്തു നിന്റെ വികൃതി (2)
വളരുന്നിതോണഭംഗി 
പൂവിളികളെങ്ങും  പൊങ്ങി (2) 

എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും
മറയാകീ  മധുരം ഉറഞ്ഞു കൂടും നിമിഷം  
......(ഉണരുമീ ഗാനം...)